കാൽഗറി : ആൽബർട്ടയിലെ ഹൈ റിവറിലുള്ള ഒരു സ്കൂള്‍ ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഒഴിപ്പിച്ചു. ഹൈ റിവറിലെ നോട്രെ ഡാം കൊളീജിയറ്റില് നിന്നും വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചതായി ആര്‍സിഎംപി റിപ്പോർട്ട് ചെയ്തു.

7-12 ഗ്രേഡുകളില്‍ പഠിപ്പിക്കുന്ന നോട്രെ ഡാം കൊളീജിയറ്റില് കനത്ത പൊലീസ് സാന്നിധ്യമുണ്ടെന്നും കെട്ടിടത്തില്‍ സമഗ്രമായ പരിശോധന നടത്തുമെന്നും ആര്‍സിഎംപി അറിയിച്ചു. കാല്‍ഗറിയില്‍ നിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെയാണ് ഹൈ റിവര്‍ പട്ടണം സ്ഥിതി ചെയ്യുന്നത്.
