Tuesday, March 10, 2026

ഒൻ്റാരിയോ ഓറഞ്ച്‌വില്ലിൽ നിന്ന് ഇന്ത്യൻ വംശജയെ കാണാതായി

ഓട്ടവ : ഒൻ്റാരിയോ ഓറഞ്ച്‌വില്ലിൽ നിന്നും ഇന്ത്യൻ വംശജയായ പെൺകുട്ടിയെ കാണാതായതായി റിപ്പോർട്ട്. 16 വയസ്സുള്ള ഹാർലീൻ ഹണ്ടലിനെയാണ് കാണാതായത്. അഞ്ചടി ഏഴ് ഇഞ്ച് ഉയരവും മെലിഞ്ഞ ശരീരഘടനയുള്ള ഹാർലീനെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് ഡഫറിൻ OPP.

മാർച്ച് 9 തിങ്കളാഴ്ച വൈകുന്നേരം ഏകദേശം ആറു മണിയോടെ ഓറഞ്ച്‌വില്ലിലെ ഷെർബോൺ സ്ട്രീറ്റിലാണ് ഹാർലീൻ ഹണ്ടലിനെ അവസാനമായി കണ്ടത്. മറൂൺ കളർ ഹൂഡിയും ബ്ലൂ കളർ ജീൻസുമായിരുന്നു വേഷം. ഹാർലീൻ ഹണ്ടലിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ OPP-യെ 1-888-310-1122 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഡഫറിൻ OPP അഭ്യർത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!