എഡ്മിന്‍റൻ : മലബാർ ആർട്സ് & സ്പോർട്സ് ക്ലബ് (MASC) ആതിഥേയത്വം വഹിക്കുന്ന ബാഡ്മിന്‍റൺ ടൂർണമെൻ്റ് ഏപ്രിൽ 11, 18 തീയതികളിൽ എഡ്മിന്‍റനിൽ നടക്കും. അബോട്ട്സ്ഫീൽഡ് റിക്രിയേഷൻ സെന്‍ററിൽ വൈകുന്നേരം നാല് മുതലാണ് മത്സരങ്ങൾ അരങ്ങേറുക. ഏപ്രിൽ 11-ന് വൈകുന്നേരം നാല് മുതൽ പുരുഷ ഡബിൾസ് മത്സരങ്ങളും ഏപ്രിൽ 18-ന് U15, വനിതാ ഡബിൾസ്, മിക്സഡ് ഡബിൾസ് & U17 സിംഗിൾസ് മത്സരങ്ങളും നടക്കും.

രജിസ്ട്രേഷൻ ആരംഭിച്ചതായി MASC ഭാരവാഹികൾ അറിയിച്ചു. 60 ഡോളറാണ് രജിസ്ട്രേഷൻ ഫീസ്. രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/DDwXn4eLkutbMBxbA. ടൂർണമെൻ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് : അനീഷ് – +1 (780) 690-2591, മുല്ലു – +1 (647) 404-6276, അമൽ – +1 (437) 929-5928.
