Tuesday, March 10, 2026

ജനരോഷത്തിന് മുന്നിൽ മുട്ടുമടക്കി പ്രീമിയർ : ബജറ്റ് തുക വെട്ടിക്കുറയ്ക്കൽ പിൻവലിച്ച് നോവസ്കോഷ

ഹാലിഫാക്സ്: നോവസ്കോഷ സർക്കാരിന്റെ പുതിയ ബജറ്റിൽ പ്രഖ്യാപിച്ച 13 കോടി ഡോളറിന്റെ ഗ്രാന്റ് വെട്ടിക്കുറയ്ക്കൽ തീരുമാനത്തിൽ നിന്ന് പ്രീമിയർ ടിം ഹ്യൂസ്റ്റൺ ഭാഗികമായി പിന്മാറി. ജനരോഷം ശക്തമായതിനെത്തുടർന്ന് ഭിന്നശേഷിക്കാർ, വയോധികർ, ആഫ്രിക്കൻ വംശജരായ നോവസ്കോഷ നിവാസികൾ, തദ്ദേശീയരായ വിദ്യാർത്ഥികൾ എന്നിവർക്കായുള്ള പദ്ധതികളിൽ വെട്ടിക്കുറച്ച 5.36 കോടി ഡോളർ പുനഃസ്ഥാപിക്കുമെന്ന് പ്രീമിയർ അറിയിച്ചു. ബജറ്റ് തീരുമാനങ്ങളിൽ തനിക്ക് തെറ്റുപറ്റിയെന്നും അതിൽ ഖേദിക്കുന്നുവെന്നും അദ്ദേഹം പരസ്യമായി സമ്മതിച്ചു.

കഴിഞ്ഞ മാസം പ്രോഗ്രസീവ് കൺസർവേറ്റീവ് സർക്കാർ ചെലവ് ചുരുക്കൽ ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ പ്രവിശ്യാ നിയമസഭയ്ക്ക് മുന്നിൽ ശക്തമായ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. വിവിധ പൊതുപരിപാടികളിൽ പ്രീമിയർക്കും മറ്റ് മന്ത്രിമാർക്കും നേരെ ജനങ്ങൾ കൂക്കിവിളിക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. 120 കോടി ഡോളറിന്റെ ബജറ്റ് കമ്മി പരിഹരിക്കുന്നതിനാണ് വെട്ടിക്കുറയ്ക്കലുകൾ ആവശ്യമാണെന്നായിരുന്നു സർക്കാർ നേരത്തെ സ്വീകരിച്ചിരുന്ന നിലപാട്. എന്നാൽ പ്രതിഷേധം ശക്തമായതോടെ പ്രധാനപ്പെട്ട ക്ഷേമ പദ്ധതികൾക്കുള്ള ഫണ്ട് അനുവദിക്കാൻ സർക്കാർ നിർബന്ധിതരാകുകയായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!