ടൊറൻ്റോ : നീണ്ട ശൈത്യകാല അവധിക്ക് ശേഷം നിയമസഭ വീണ്ടും ചേരുമ്പോൾ പ്രവിശ്യാ ബജറ്റ് അവതരിപ്പിക്കുമെന്ന് ഒൻ്റാരിയോ ധനമന്ത്രി പീറ്റർ ബെത്‌ലെൻഫാൽവി അറിയിച്ചു. നവീകരണം, മത്സരശേഷി, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകുന്ന 2026-ലെ ബജറ്റ് മാർച്ച് 26 ന് അവതരിപ്പിക്കും.

ബജറ്റ് പൊതു സേവനങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ഒരു പോലെ പരിഗണിക്കുമെന്ന് മന്ത്രി പറയുന്നു. ഉൽപ്പാദനക്ഷമതയും നവീകരണവും, മത്സരാധിഷ്ഠിത ബിസിനസ്സ് അന്തരീക്ഷം, അടിസ്ഥാന സൗകര്യങ്ങളും ഭവന നിർമ്മാണവും, വ്യാപാരം, തൊഴിൽ ശക്തി, ശുദ്ധമായ ഊർജ്ജം എന്നിവയായിരിക്കും ബജറ്റിന്‍റെ പ്രധാന ഘടകങ്ങൾ. അതേസമയം കഴിഞ്ഞ മാസം അവതരിപ്പിച്ച പ്രവിശ്യയുടെ മൂന്നാം പാദ ധനകാര്യ അപ്‌ഡേറ്റ് അനുസരിച്ച്, ഈ വർഷത്തെ ഒൻ്റാരിയോയുടെ 1,340 കോടി ഡോളറായിരിക്കുമെന്ന് പ്രവചനമുണ്ട്.
