Tuesday, March 10, 2026

ടൊറന്റോയിലെ യുഎസ് കോൺസുലേറ്റിന് നേരെ വെടിവെപ്പ്; അന്വേഷണ ഊർജ്ജിതം

ടൊറന്റോ: ടൊറന്റോയിലെ യുഎസ് കോൺസുലേറ്റിന് നേരെ വെടിവെപ്പുണ്ടായതായി റിപ്പോർട്ട്. ചൊവ്വാഴ്ച പുലർച്ചെ 5:29 ഓടെയാണ് യൂണിവേഴ്സിറ്റി അവന്യൂവിനും ക്വീൻ സ്ട്രീറ്റ് വെസ്റ്റിനും സമീപമുള്ള കോൺസുലേറ്റ് കെട്ടിടത്തിന് നേരെ വെടിവെപ്പുണ്ടായത്. വെടിയൊച്ച കേട്ടതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് സ്ഥലത്തെത്തിയതെന്ന് പൊലീസ് പറഞ്ഞു.

യുഎസ് കോൺസുലേറ്റിലെ വാതിലിന് വെടിവെപ്പിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും കെട്ടിടത്തിന് പുറത്ത് നിന്ന് പത്തോളം വെടിയുണ്ടയുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തതായും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല. ഈ മേഖലയിലെ സിസിടിവി ദൃശ്യങ്ങളോ ഡാഷ് ക്യാം ദൃശ്യങ്ങളോ കൈവശമുള്ളവർ ഉടനടി പൊലീസുമായി ബന്ധപ്പെടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.അന്വേഷണം തുടരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!