Tuesday, March 10, 2026

നോർത്ത് വെസ്റ്റ് ടെറിറ്ററീസ് നോമിനി പ്രോഗ്രാം ആദ്യ നറുക്കെടുപ്പ് മാർച്ച് 25-ന്

യെല്ലോ നൈഫ് : നോർത്ത് വെസ്റ്റ് ടെറിറ്ററീസ് നോമിനി പ്രോഗ്രാം (NTNP) എക്സ്പ്രഷൻ ഓഫ് ഇന്‍ററസ്റ്റ് (EOI) മോഡൽ അവതരിപ്പിച്ച ശേഷമുള്ള ആദ്യ നറുക്കെടുപ്പ് മാർച്ച് 25 നടക്കുമെന്ന് നോർത്ത് വെസ്റ്റ് ടെറിറ്ററീസ് ഇമിഗ്രേഷൻ അറിയിച്ചു. യോഗ്യരായ 65 ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കും. ഇതിന്‍റെ ഭാഗമായി എംപ്ലോയർ-ഡ്രൈവൺ, ഫ്രാങ്കോഫോൺ സ്ട്രീമുകൾ വഴി മാർച്ച് 9 ന് ഉച്ചയ്ക്ക് 12 മണി മുതൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ സ്വീകരിക്കുന്നത് ആരംഭിച്ചു. ഈ വർഷം 197 നോമിനേഷൻ അലോക്കേഷനാണ് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) നോർത്ത് വെസ്റ്റ് ടെറിറ്ററീസിനു അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷവും ഇതേ നാമനിർദ്ദേശ വിഹിതമായിരുന്നു ടെറിട്ടറിക്ക് ലഭിച്ചത്.

തൊഴിലുടമകൾ വഴി അപേക്ഷിക്കുന്ന ‘എംപ്ലോയർ ഡ്രിവൺ സ്ട്രീമിനാണ്’ പുതിയ EOI രീതി ബാധകമാകുന്നത്. എൻട്രി ലെവൽ/സെമി സ്കിൽഡ്, സ്കിൽഡ് വർക്കർ, എൻ.ഡബ്ല്യു.ടി എക്സ്പ്രസ് എൻട്രി എന്നീ മൂന്ന് വിഭാഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഈ പുതിയ രീതി പ്രകാരം തൊഴിലുടമ ആദ്യം ഓൺലൈൻ അക്കൗണ്ട് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഉദ്യോഗാർത്ഥി സ്വന്തം പ്രൊഫൈൽ പൂളിൽ സമർപ്പിക്കുകയും വേണം. അപേക്ഷകരുടെ പ്രവൃത്തിപരിചയം, ഭാഷാ പ്രാവീണ്യം, പ്രവിശ്യയുമായുള്ള ബന്ധം, തൊഴിൽ വിപണിയിലെ ആവശ്യം എന്നിവ കണക്കിലെടുത്ത് പോയിൻ്റുകൾ നൽകും. ഉയർന്ന പോയിൻ്റ് ലഭിക്കുന്നവർക്കാണ് ഇൻവിറ്റേഷൻ ലഭിക്കുക. അതേസമയം ഫ്രഞ്ച് ഭാഷാ സ്ട്രീമും ബിസിനസ് സ്ട്രീമും പഴയതുപോലെ തന്നെ ‘ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം’ (First-come, first-served) എന്ന രീതിയിൽ തുടരും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!