Tuesday, March 10, 2026

സുരക്ഷാ അവലോകനം പൂർത്തിയായി: കാനഡയിൽ ടിക്‌ടോക്കിന് ഗ്രീൻ സിഗ്നൽ നൽകി മെലനി ജോളി

ഓട്ടവ: ദേശീയ സുരക്ഷാ അവലോകനം പൂർത്തിയാക്കിയതിനെത്തുടർന്ന് കാനഡയിൽ ടിക്‌ടോക്കിന് പ്രവർത്തനം തുടരാൻ അനുമതി നൽകിയതായി ഇൻഡസ്ട്രി മന്ത്രി മെലനി ജോളി അറിയിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കനേഡിയൻ പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുന്നതിനും കർശനമായ നിബന്ധനകൾ പാലിക്കണമെന്ന വ്യവസ്ഥയിലാണ് ഈ തീരുമാനം. ടിക്‌ടോക്കിന്റെ കാനഡയിലെ ഓഫീസുകൾ നിലനിർത്തുന്നതിലൂടെ നിരവധി തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി 2024-ൽ ടിക്‌ടോക്കിന്റെ കാനഡയിലെ ഓഫീസുകൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ കഴിഞ്ഞ മാസം ഫെഡറൽ കോടതി ഈ ഉത്തരവ് റദ്ദാക്കുകയും സർക്കാർ പുനഃപരിശോധന നടത്തുന്നതുവരെ പ്രവർത്തനം തുടരാൻ അനുവദിക്കുകയും ചെയ്തിരുന്നു. അതേസമയം, കമ്പനി നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്ന് സർക്കാർ കർശനമായി നിരീക്ഷിക്കുമെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ യുവാക്കൾക്ക് സുരക്ഷിതമാക്കാൻ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും മെലനി ജോളി കൂട്ടിച്ചേർത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!