Tuesday, March 10, 2026

കനത്ത മഴ: വെള്ളപ്പൊക്ക ഭീഷണിയിൽ തെക്കൻ ഒൻ്റാരിയോ

ടൊറൻ്റോ : ചൊവ്വാഴ്ച രാത്രി മുതൽ ബുധനാഴ്ച വരെ ഗ്രേറ്റർ ടൊറൻ്റോ ഉൾപ്പെടെ തെക്കൻ ഒൻ്റാരിയോയിൽ കനത്ത മഴ പെയ്യുമെന്ന് എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ മുന്നറിയിപ്പ് നൽകി. 40 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ടൊറൻ്റോ, മിസ്സിസാഗ, ബ്രാംപ്ടൺ, ബർലിംഗ്ടൺ, ഓക്ക്‌വിൽ, ഹാമിൽട്ടൺ, ദുർഹം മേഖല എന്നിവിടങ്ങളിൽ 20 മുതൽ 40 മില്ലിമീറ്റർ വരെ മഴ പെയ്യും. ഓട്ടവയുടെ കിഴക്കൻ പ്രദേശങ്ങളിൽ 20 മുതൽ 30 മില്ലിമീറ്റർ വരെ ഫ്രീസിങ് റെയിന് സാധ്യതയുണ്ട്.

കനത്ത മഴ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും റോഡുകളിൽ വെള്ളം കെട്ടിനിൽക്കുന്നതിനും കാരണമാകും, കാലാവസ്ഥാ വകുപ്പ് അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുണ്ട്. കൂടാതെ നദികളിലും തടാകങ്ങളിലും അതിവേഗം ജലനിരപ്പ് ഉയരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!