മിസ്സിസാഗ : നഗരത്തിലെ സ്ക്വയർ വണ്ണിന് സമീപമുള്ള ഒരു അപ്പാർട്ട്മെൻ്റ് യൂണിറ്റിൽ നിന്ന് വീണ് നാല് വയസ്സുള്ള കുട്ടി മരിച്ചതായി പീൽ റീജനൽ പൊലീസ് അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ മിസ്സിസാഗ സിറ്റി ഹാളിന് സമീപവുമുള്ള ഡ്യൂക്ക് ഓഫ് യോർക്ക് ബൊളിവാർഡ്, സിറ്റി സെന്റർ ഡ്രൈവിലുള്ള കെട്ടിടത്തിലാണ് സംഭവം.

കുട്ടി ബാൽക്കണിയിൽ നിന്ന് വീണതാകാമെന്ന് പീൽ റീജനൽ പൊലീസ് വക്താവ് അറിയിച്ചു. അപ്പാർട്ട്മെൻ്റിന്റെ വെളിയിൽ നിലത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു. അന്വേഷണം തുടരുന്നതിനാലും സെൻസിറ്റീവായ വിഷയം ആയതിനാലും കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാവില്ലെന്നും പീൽ പൊലീസ് പ്രസ്താവനത്തിൽ പറഞ്ഞു.
