Wednesday, March 11, 2026

ലോക പാസ്‌പോർട്ട് റാങ്കിങിൽ കുതിച്ച് കാനഡ: ലോകത്ത് ഏഴാം സ്ഥാനത്ത്

ഓട്ടവ : കനേഡിയൻ പാസ്‌പോർട്ടിന് ആഗോള റാങ്കിംഗിൽ വൻ മുന്നേറ്റം. ഏറ്റവും പുതിയ ഹെൻലി പാസ്‌പോർട്ട് ഇൻഡക്സ് പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ കാനഡ എട്ടാം സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തേക്ക് ഉയർന്നു. വർഷാരംഭം മുതൽ ആഗോളതലത്തിൽ പത്താം സ്ഥാനത്ത് തുടരുന്ന അമേരിക്കൻ പാസ്‌പോർട്ടിനെ മറികടന്ന് വടക്കേ അമേരിക്കയിലും കനേഡിയൻ പാസ്‌പോർട്ട് ഏറ്റവും ശക്തമായ സ്ഥാനം നിലനിർത്തി. ഓസ്‌ട്രേലിയ, ചെക്കിയ, ലാത്വിയ, ന്യൂസിലാൻഡ്, സ്ലോവാക്യ, സ്ലോവേനിയ എന്നീ ആറ് രാജ്യങ്ങളുമായി കാനഡ ഏഴാം സ്ഥാനം പങ്കിടുന്നു.

നിലവിൽ 182 രാജ്യങ്ങളിലേക്ക് വീസയില്ലാതെ കനേഡിയൻ പൗരന്മാർക്ക് യാത്ര ചെയ്യാനാകും. 2026 ജനുവരിയിൽ 181 രാജ്യങ്ങളിലേക്ക് മാത്രമായിരുന്നു വീസ രഹിത പ്രവേശനം ഉണ്ടായിരുന്നത്. ചൈനയിലേക്ക് കനേഡിയൻ പൗരന്മാർക്ക് ഡിസംബർ 31 വരെ വീസയില്ലാതെ പ്രവേശനം അനുവദിച്ച തീരുമാനമാണ് ഈ നേട്ടത്തിന് പ്രധാന കാരണം.

അതേസമയം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടിനുള്ള ഒന്നാം സ്ഥാനം സിംഗപ്പൂർ നിലനിർത്തി. റാങ്കിങിൽ ഏറ്റവും വലിയ കുതിപ്പ് നടത്തിയത് യുണൈറ്റഡ് അറബ് എമിറേറ്റ്സാണ്, 2026 മുതൽ അഞ്ചാം സ്ഥാനത്ത് തുടരുന്നുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും ശക്തമായ രണ്ടാമത്തെ പാസ്‌പോർട്ട് എന്ന പദവിയിൽ ജപ്പാനും ദക്ഷിണ കൊറിയയ്ക്കും ഒപ്പമാണ് അവർ. വർഷാരംഭം മുതൽ മലേഷ്യൻ പാസ്‌പോർട്ടും റാങ്കിങിൽ വലിയ പുരോഗതി കൈവരിച്ചു. ഒമ്പതാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്ക് കുതിച്ചു. 2025 തുടക്കത്തിൽ ഡെൻമാർക്ക്, ലക്സംബർഗ്, സ്പെയിൻ, സ്വിറ്റ്‌സർലൻഡ് എന്നിവയ്‌ക്കൊപ്പമായിരുന്ന സ്വീഡൻ ഇപ്പോൾ മൂന്നാം സ്ഥാനത്താണ് എന്നതും ശ്രദ്ധേയമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!