Wednesday, March 11, 2026

ടൊറൻ്റോ യൂണിയൻ സ്റ്റേഷനിൽ യുവാവിന് കുത്തേറ്റു, പ്രതി കസ്റ്റഡിയിൽ

ടൊറൻ്റോ : ബുധനാഴ്ച രാവിലെ യൂണിയൻ സ്റ്റേഷനിൽ യുവാവിന് കുത്തേറ്റതായി ടൊറൻ്റോ പൊലീസ് അറിയിച്ചു. രാവിലെ 9:24 ഓടെ ഫ്രണ്ട്-ബേ സ്ട്രീറ്റിലെ ടൊറൻ്റോ ട്രാൻസിറ്റ് ഹബ്ബിനുള്ളിലാണ് സംഭവം. കുത്തേറ്റ യുവാവ് സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടതിനെത്തുടർന്ന് പൊലീസ് തിരച്ചിൽ നടത്തി. തുടർന്ന് സ്കോഷബാങ്ക് അരീനയ്ക്ക് സമീപത്തു നിന്നും ഇയാളെ കണ്ടെത്തി. സാരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവസ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. അതേസമയം കത്തികുത്തിന്‍റെ കാരണം വ്യക്തമല്ല. പ്രതിക്കും കുത്തേറ്റ യുവാവിനും പരസ്പരം അറിയാമോ എന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണം തുടരുന്നു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ടൊറൻ്റോ പൊലീസ് അഭ്യർത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!