ടെക്സസ് : ടെക്സസ് മുതല്‍ മിഷിഗൻ വരെ ശക്തമായ ചുഴലിക്കാറ്റിനും അതിശക്തമായ മഴയ്ക്കും സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇല്ലിനോയിലെ ബര്ലിംഗ്ടണ്, ക്വിന്‍സി, ഇന്ത്യാനയിലെ ഫോര്‍ട്ട് വെയ്ന്‍ എന്നീ നഗരങ്ങളില്‍ അതിശക്തമായ കാറ്റിനും വലിയ മഴയ്ക്കുമുളള സാധ്യത പ്രവചിക്കപ്പെടുന്നു. ഷിക്കാഗോയില്‍ കനത്ത ഇടിമിന്നല്‍ ഉണ്ടാകുമെന്നെന്നും ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മധ്യ ടെക്സസിന്റെ ചില ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്. ടെക്സസ് മുതല്‍ മെക്സിക്കോ അതിര് ത്തി വരെയും ഓക് ലഹോമ, കാൻസസ്, മിസോറി, മിഷിഗൻ, ഡിട്രോയിറ്റ്, ഇന്ത്യാനാപോളിസ്, ഓക് ലഹോമ എന്നിവിടങ്ങളിലും ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുണ്ട്.

അതേസമയം ബുധനാഴ്ച ഉച്ചയോടെ വാഷിങ്ടൺ സിറ്റിയിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. സിന്‍സിനാറ്റി, മെംഫിസ്, നാഷ് വിൽ നഗരങ്ങളിലും ഒഹായോ, ടെന്നസി എന്നിവിടങ്ങളിലും ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. വാഷിങ്ടൺ ഡി സി, റിച്ച്മണ്ട്, വെർജീനിയ എന്നിവിടങ്ങളില്‍ വ്യാഴാഴ്ച ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഇല്ലിനോയിസിലെ കങ്കകീ കൗണ്ടിയില്‍ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അരോമ പാര്‍ക്കില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായതായി കങ്കാകീ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. മിസോറി, അയോവ, ഇന്ത്യാന എന്നിവയുടെ ചില മേഖലകളില്‍ ഉള്‍പ്പെടെ മധ്യ ഇല്ലിനോയിലും ഇന്ന് രാത്രി 11 വരെ ചുഴലിക്കാറ്റ് മുന്നറിയിപ്പുണ്ട്.
