Wednesday, March 11, 2026

ഫിഫ ലോകകപ്പ് 2026: ടൊറന്റോ നഗരം വൻ ഗതാഗതക്കുരുക്കിലേക്കെന്ന് റിപ്പോർട്ട്

ടൊറന്റോ: 2026 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്ന ടൊറന്റോ നഗരത്തിൽ വരാനിരിക്കുന്ന മാസങ്ങളിൽ കനത്ത ട്രാഫിക് കുരുക്കിന് സാധ്യതയെന്ന് റിപ്പോർട്ട്. ടൗൺ സെന്റർ ഉൾപ്പെടെയുള്ള പ്രധാന മേഖലകളിൽ വാഹനത്തിരക്ക് 15 ശതമാനം വരെ വർധിക്കുമെന്നാണ് സിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ലഭിച്ച റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നത്. ജൂൺ 12 മുതൽ ജൂലൈ 2 വരെ ടൂർണമെന്റ് നടക്കുമ്പോൾ നഗരത്തിലെ ഗതാഗതം എങ്ങനെ സുഗമമാക്കാം എന്ന ആശങ്കയിലാണ് അധികൃതർ. ടൂർണമെന്റ് തുടങ്ങാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, കൃത്യമായ ട്രാഫിക് പ്ലാൻ പൊതുജനങ്ങളുമായി പങ്കുവെക്കാത്തതിനെ കൗൺസിലർ ജോഷ് മാറ്റ്‌ലോ ചോദ്യം ചെയ്തു.

ടൊറന്റോ ആതിഥേയത്വം വഹിക്കുന്ന ആറ് മത്സരങ്ങൾ കാണുന്നതിനായി ബി.എം.ഒ ഫീൽഡിലേക്ക് ഓരോ ദിവസവും ഏകദേശം 45,000 ആരാധകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുപുറമെ ഫോർട്ട് യോർക്ക് നാഷണൽ ഹിസ്റ്റോറിക് സൈറ്റിൽ നടക്കുന്ന ഫിഫ ഫാൻ ഫെസ്റ്റിവലിൽ 20,000 പേരും എത്തും. മത്സര ദിവസങ്ങളിൽ ഗതാഗത തിരക്ക് നിയന്ത്രിക്കാൻ ഫിഫയുടെ നിർദ്ദേശങ്ങൾ കൂടി കണക്കിലെടുത്ത് സമഗ്രമായ പദ്ധതി തയ്യാറാക്കുകയാണെന്ന് സിറ്റി മാനേജർ പോൾ ജോൺസൺ വ്യക്തമാക്കി. പ്രധാന പാതകളിലെ സ്ട്രീറ്റ് പാർക്കിങ് താൽക്കാലികമായി ഒഴിവാക്കാനും ട്രാഫിക് സിഗ്നലുകളിൽ മാറ്റം വരുത്താനും ഹൈവേ റാമ്പുകൾ അടച്ചിടാനും സിറ്റി ആലോചിക്കുന്നുണ്ട്.

മത്സര ദിവസങ്ങളിൽ ഗാർഡിനർ എക്സ്പ്രസ് വേയിലേക്കുള്ള ജെയിംസൺ അവന്യൂ റാമ്പ് അടച്ചിടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്. ഗതാഗതം സുഗമമാക്കുന്നതിനായി നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാനും നിയന്ത്രണങ്ങളെക്കുറിച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകാൻ പോർട്ടബിൾ സൈൻ ബോർഡുകൾ സ്ഥാപിക്കാനും സിറ്റി പദ്ധതിയിടുന്നുണ്ട്. ഏതെല്ലാം റോഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തണം എന്നതുൾപ്പെടെയുള്ള സമ്പൂർണ്ണ മൊബിലിറ്റി പ്ലാൻ ഈ മാസം അവസാനത്തോടെ ഫിഫയ്ക്ക് സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!