Thursday, March 12, 2026

സച്ചിനെ പുറത്താക്കാൻ ബിസിസിഐ ആലോചിച്ചു; ഇതറിഞ്ഞ് അദ്ദേഹം ഞെട്ടി, വെളിപ്പെടുത്തലുമായി മുൻ സെലക്ടർ

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിസിസിഐ മുൻ ചീഫ് സെലക്ടർ സന്ദീപ് പാട്ടീൽ. വിരമിക്കുന്നതിന് ഒരു വർഷം മുമ്പു തന്നെ സച്ചിനെ ഇന്ത്യൻ ടീമിൽ നിന്ന് മാറ്റാൻ ബിസിസിഐ ശ്രമിച്ചിരുന്നെന്നാണ്‌ തുറന്നുപറഞ്ഞത്‌. 2012-ലെ സച്ചിന്റെ മോശം ഫോമിനെത്തുടർന്ന് അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്താൻ ബിസിസിഐ സെലക്ഷൻ കമ്മിറ്റി ആലോചിച്ചിരുന്നുവെന്ന് പാട്ടീൽ വ്യക്തമാക്കി. 24 വർഷത്തോളം നീണ്ട കരിയറിൽ ടെസ്റ്റിലും ഏകദിനത്തിലും കൂടുതൽ റൺസ് നേടിയ താരമായാണ് സച്ചിൻ കരിയർ അവസാനിപ്പിച്ചത്. 2013 നവംബറിൽ വെസ്റ്റിൻഡീസിനെതിരെയാണ് സച്ചിൻ ഇന്ത്യൻ ജഴ്‌സിയിൽ ഒടുവിൽ കളിച്ചത്.

ഇതിന്‌ മുമ്പാണ്‌ സച്ചിനെ ടീമിൽനിന്നു പുറത്തിരുത്താൻ ബിസിസിഐ ആലോചിച്ചിരുന്നു. പാട്ടീൽ 2012ൽ ബിസിസിഐ സിലക്ഷൻ കമ്മിറ്റിയുടെ ചെയർമാനായപ്പോഴാണത്‌. ”എന്താണു നിങ്ങളുടെ പ്ലാൻ? കമ്മിറ്റി നിങ്ങൾക്കു പകരക്കാരനെ തേടുകയാണ് എന്നു ഞാൻ അദ്ദേഹത്തോടു പറഞ്ഞു. സച്ചിൻ ഞെട്ടിപ്പോയി. ഞാൻ കാര്യമായിട്ടാണോ പറയുന്നതെന്നു ചോദിച്ചു. ഞാൻ അതെയെന്ന മറുപടി നൽകി.”-പാട്ടീൽ വ്യക്തമാക്കി. ”സിലക്ടർമാർക്ക് ഒരു താരത്തെ പുറത്താക്കാം. പക്ഷേ ഒരു താരത്തോട് കരിയർ അവസാനിപ്പിക്കണമെന്ന് പറയാൻ സാധിക്കില്ല. സച്ചിന് തുടരാനാണു താൽപര്യമെന്നു പറഞ്ഞു. ഞങ്ങൾ അതു ശരിവച്ചു.”- പാട്ടീൽ പ്രതികരിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!