Friday, March 13, 2026

ജി. സുധാകരന്റെ കാര്യത്തിൽ ഇടതുപക്ഷം ആത്മപരിശോധന നടത്തണം; ഗീവർഗീസ് മാർ കുറിലോസ് മെത്രാപ്പൊലീത്ത

കോട്ടയം: ജി. സുധാകരന്റെ കാര്യത്തിൽ പുനർചിന്തനം ആവശ്യമാണെന്ന മട്ടിൽ ഗീവർഗീസ് മാർ കുറിലോസ് മെത്രാപ്പൊലീത്തയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. കേരളത്തിൽ എനിക്ക് ഏറ്റവും ബഹുമാനം ഉള്ള രാഷ്ട്രീയ നേതാക്കളിൽ മുൻപന്തിയിയിലാണ് ജി. സുധാകരന്റെ സ്ഥാനമെന്ന് അദ്ദേഹം കുറിച്ചു.

ഉത്തമനായ കമ്യൂണിസ്റ്റ്‌, അഴിമതി കറ പുരളാത്ത പൊതുപ്രവർത്തകൻ, മികച്ച മന്ത്രി, നല്ല വായനയും അറിവും പ്രത്യയശാസ്ത്ര പ്രതിബദ്ധതയും ഉള്ള നേതാവ്, ലാളിത്യം ഉൾപ്പെടെ ഇടതുപക്ഷ മൂല്യങ്ങൾ കെടാതെ സൂക്ഷിക്കുന്ന ചുരുക്കം ചില നേതാക്കളിൽ ഒരാൾ. ഈ കാര്യങ്ങളിൽ ശത്രുക്കൾ പോലും മറിച്ച് ഒരു അഭിപ്രായം പറയാത്ത ആൾ. അദ്ദേഹവും തന്റെ 63-വർഷം നീണ്ട പാർട്ടി ബന്ധം ഉപേക്ഷിക്കാൻ നിർബന്ധിതനായിരിക്കുന്നു. ഇടതുപക്ഷത്തിന്റെ വലതുവത്കരണത്തെ കുറിച്ചും സമ്പത്തിന്റെ അമിത സ്വാധീനത്തെപ്പറ്റിയും വർഗീയസന്ധിയെക്കുറിച്ചും ഒക്കെ ചോദ്യങ്ങൾ ഉയർത്തുന്നവരെ പ്രത്യാക്രമണം വഴിയും, സൈബർ ആക്രമണം വഴിയും പരിഹാസം വഴിയും നേരിടുന്ന സമീപനം ഇടതുപക്ഷത്തിന് എത്രനാൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!