Thursday, March 12, 2026

ആൽബർട്ട വീണ്ടും അതിശൈത്യത്തിലേക്ക്: യാത്ര ദുഷ്കരം

എഡ്മിന്‍റൻ : ആൽബർട്ടയിൽ വീണ്ടും ശൈത്യകാലം വന്നെത്തി. യെല്ലോഹെഡ് കൗണ്ടി, തെക്കൻ ആൽബർട്ട എന്നിവയുൾപ്പെടെ മധ്യ ആൽബർട്ടയുടെ വലിയൊരു മേഖലയിൽ മഞ്ഞുവീഴ്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എഡ്സൺ, വൈറ്റ്കോർട്ട്, ഡ്രെയ്‌ടൺ വാലി എന്നിവിടങ്ങളിൽ ഏകദേശം 15-20 സെൻ്റീമീറ്റർ മഞ്ഞുവീഴ്ചയാണ് പ്രവചിക്കുന്നത്.

മഞ്ഞുവീഴ്ചയ്ക്ക് ഒപ്പം വ്യാഴാഴ്ച രാവിലെ വീശുന്ന കാറ്റ് വിസിബിലിറ്റി കുറയ്ക്കുകയും അപകട സാധ്യത വർധിപ്പിക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. റോഡുകളും നടപ്പാതകളും മഞ്ഞുമൂടുന്നതിനാൽ യാത്ര വെല്ലുവിളി നിറഞ്ഞതായിരിക്കും. കടുത്ത തണുപ്പിൽ നിന്നും ഭവനരഹിതരെയും മറ്റുള്ളവരെയും സഹായിക്കുന്നതിനായി വ്യാഴാഴ്ച രാവിലെ മുതൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയതായി എഡ്മിന്‍റൻ സിറ്റി അറിയിച്ചു. തിങ്കളാഴ്ച രാവിലെ 9 മണി വരെ ഇത് നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!