ന്യൂഡൽഹി:എയർ ഇന്ത്യയ്ക്കു പിന്നാല രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയും യാത്രാക്കൂലിക്കൊപ്പം ഇന്ധന സർചാർജ് പ്രഖ്യാപിച്ചു. ഇതോടെ വിമാനക്കൂലി വർധിക്കും. ആഭ്യന്തര സർവീസുകളുടെ ടിക്കറ്റിൽ 425 രൂപയാണ് വർധന. യൂറോപ്പിലേക്കുള്ള ടിക്കറ്റുകൾക്കാണ് ഏറ്റവും നിരക്ക് കൂട്ടിയത്. 2,300 രൂപ. മാർച്ച് 14ന് പുലർച്ചെ ഒന്നു മുതൽ എടുക്കുന്ന ടിക്കറ്റുകൾക്കാണ് നിരക്ക് വർധന. ഇറാൻ യുദ്ധത്തിന് പിന്നാലെ ഏവിയേഷൻ ഇന്ധനവിലയിലുണ്ടായ വൻവർധനയാണ് തീരുമാനത്തിനു പിന്നിൽ. രാജ്യാന്തര വ്യോമഗതാഗത സംഘടനയുടെ (അയാട്ട) കണക്കുപ്രകാരം ഇന്ത്യയടക്കമുള്ള മേഖലയിൽ 85 ശതമാനത്തിലേറെയും വർധനയുണ്ടായി. എയർ ഇന്ത്യ ആഭ്യന്തര സർവീസുകൾക്ക് 399 രൂപ സർചാർജായും പ്രഖ്യാപിച്ചു.

ഇൻഡിഗോ: നിരക്ക് ഇങ്ങനെ∙ ആഭ്യന്തര സർവീസുകൾ: 425 രൂപ, ഗൾഫ് രാജ്യങ്ങൾ: 900 രൂപ, ∙ ചൈന, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ, ആഫ്രിക്ക, പശ്ചിമേഷ്യ: 1,800 രൂപ, യൂറോപ്പ്: 2,300 രൂപ
