Friday, March 13, 2026

യുദ്ധഭീതിക്കിടയിൽ സ്വ‌ർണവില മൂന്നാം ​ദിവസവും താഴേക്ക്; ഇന്ന് പവന് 720 രൂപ കുറഞ്ഞു

കൊച്ചി : പശ്ചിമേഷ്യയിൽ യുദ്ധഭീതിക്ക് അയവില്ലെങ്കിലും രാജ്യാന്തര വിപണിയിൽ സ്വർണവില ചാഞ്ചാട്ടം നേരിടുന്നു. യു.എസ് ഡോളറിന്റെ മൂല്യം ശക്തമാകുന്നതാണ് മുഖ്യ തിരിച്ചടി. ഇതോടെ സംസ്ഥാന വിപണിയിൽ തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്ന് (2026 മാർച്ച് 13) 22 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 90 രൂപ താഴ്ന്ന് പുതുക്കിയ വിപണി വില 14,780 രൂപയായി. ആനുപാതികമായി ഒരു പവന് 72 രൂപ ഇടിഞ്ഞ് പുതിയ നിരക്ക് 1,18,240 രൂപയിലേക്കും എത്തിച്ചേർന്നു.സമാനമായി 18 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 70 രൂപ കുറഞ്ഞ് പുതിയ നിരക്ക് 12,145 രൂപയായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾക്ക് ഉപയോ​ഗിക്കുന്ന 14 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിൽ 60 രൂപ താഴ്ന്ന് ഇന്നത്തെ വിപണി വില 9,455 രൂപയായും കുറിച്ചു. അതുപോലെ 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 40 രൂപ ഇടിഞ്ഞ് 6,095 രൂപയിലേക്കും എത്തിച്ചേർന്നു.

വെള്ളി നിരക്കിൽ മാറ്റമില്ലസംസ്ഥാനത്തെ വെള്ളി നിരക്കിൽ ഇന്ന് മാറ്റമില്ല. കഴിഞ്ഞ ​ദിവസത്തെ നിരക്കായ ഒരു ​ഗ്രാമിന് 280 രൂപ തന്നെയാണ് ഇന്നത്തേയും വിപണി വില. ആനുപാതികമായി 10 ​ഗ്രാം വെള്ളിക്ക് 2,800 രൂപയും 100 ​ഗ്രാം വെള്ളിക്ക് 28,000 രൂപയും ഒരു കിലോ​ഗ്രാം വെള്ളിക്ക് 2,80,000 രൂപയും വീതമാണ് വില. ബുധനാഴ്ച രാവിലെ 290 രൂപയായിരുന്നു വെള്ളിയുടെ വിലയായി രേഖപ്പെടുത്തിയിരുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!