മിസ്സിസാഗ: സെന്റ് അൽഫോൻസ സീറോ മലബാർ കാത്തലിക് കത്തീഡ്രലിൽ ‘അൽഫോൻസിയൻസ് സ്പോർട്സ് ക്ലബിന്റെ’ ഔദ്യോഗിക ഉദ്ഘാടനം നടന്നു. 2026 മാർച്ച് 1-ന് രാവിലെ 8:30-ന് നടന്ന വിശുദ്ധ കുർബാനയ്ക്ക് പിന്നാലെ വികാരി റവ. ഫാ. അഗസ്റ്റിൻ കല്ലുംകത്തറയിൽ ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. യുവജനങ്ങളെ കായികമായി ശാക്തീകരിക്കുകയാണ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം.
സഹവികാരി റവ. ഫാ. സിജോ ജോസ് അരിക്കാട്, മുഖ്യ കോർഡിനേറ്റർമാരായ രാജു പൈനാടത്ത്, ലിബിൻ ബാബു, ഫെലിക്സ് ജെയിംസ്, കൈക്കാരൻ സുബാഷ് ലൂക്കോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇടവകയിലെ യുവാക്കളുടെ കൂട്ടായ്മ വർദ്ധിപ്പിക്കുന്നതിനായി വിപുലമായ പദ്ധതികളാണ് വരും മാസങ്ങളിൽ ക്ലബ്ബ് വിഭാവനം ചെയ്യുന്നത്.

ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്കായി സാബു പാപ്പു, സെബി ജോസഫ്, മേരി സിറിയക്, ജോയൽ ടോമി, ജോസ്‌വിൻ പതിയിൽ എന്നിവരടങ്ങുന്ന പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചു. യുവജനങ്ങളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി വരും ദിവസങ്ങളിൽ നിരവധി കായിക മത്സരങ്ങളും സാമൂഹിക സേവന പ്രവർത്തനങ്ങളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
