വിനിപെഗ് : മാർച്ച് 12-ന്, മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (MPNP) അവരുടെ ഏറ്റവും പുതിയ ഇമിഗ്രേഷൻ നറുക്കെടുപ്പ് നടത്തി. ഈ നറുക്കെടുപ്പിൽ സ്കിൽഡ് വർക്കർ സ്ട്രീം വഴി ആകെ 46 ഉദ്യോഗാർത്ഥികൾക്ക് ലെറ്റർ ഓഫ് അഡ്വൈസ് ടു അപ്ലൈ (LAA) നൽകി. സ്‌കിൽഡ് വർക്കേഴ്സ് ഇൻ മാനിറ്റോബ, ഓവർസീസ് സ്കിൽഡ് വർക്കർ എന്നീ പ്രവിശ്യയുടെ രണ്ട് സ്കിൽഡ് വർക്കർ സ്ട്രീം പാത്ത് വേയിലൂടെയാണ് അപേക്ഷകർക്ക് ഇൻവിറ്റേഷൻ ലഭിച്ചത്.

46 എൽഎഎകൾ നൽകിയതിൽ, അഞ്ചെണ്ണം സാധുവായ എക്സ്പ്രസ് എൻട്രി പ്രൊഫൈലും ജോലി അന്വേഷിക്കുന്നയാളുടെ മൂല്യനിർണ്ണയ കോഡും ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് നൽകിയത്. മാനിറ്റോബയിൽ നിലവിൽ ജോലി ചെയ്യുന്നവർക്കും പ്രവിശ്യയിലെ തൊഴിൽ വിപണിയ്ക്ക് ആവശ്യമായവർക്കും മുൻഗണന നൽകുന്നതാണ് ഈ സ്ട്രീം. കുറഞ്ഞ സ്കോർ ഉള്ളവർക്കും മെച്ചപ്പെട്ട അവസരങ്ങൾ മാനിറ്റോബ പിഎൻപി വഴി ലഭ്യമാകുന്നുണ്ട്.
