Saturday, March 14, 2026

ബയോഡാറ്റയിൽ ‘AI’ കളി വേണ്ട; കാനഡയിലെ തൊഴിൽ വിപണിയിൽ പുതിയ പ്രതിസന്ധി

ഓട്ടവ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് തയ്യാറാക്കുന്ന ബയോഡാറ്റകൾ കാനഡയിലെ തൊഴിൽ വിപണിയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. റോബർട്ട് ഹാഫ് നടത്തിയ സർവേ പ്രകാരം, 89% മാനേജർമാരും എഐ നിർമ്മിത അപേക്ഷകൾ കാരണം ജോലിഭാരം വർദ്ധിച്ചതായി പരാതിപ്പെടുന്നു. അപേക്ഷകരുടെ യഥാർത്ഥ വൈദ​ഗ്ധ്യം തിരിച്ചറിയാൻ കഴിയാത്തതിനാൽ 61 ശതമാനം സ്ഥാപനങ്ങളിലും റിക്രൂട്ട്‌മെന്റ് പ്രക്രിയ വൈകുകയാണ്.

അപേക്ഷകളിൽ ഉപയോഗിക്കുന്ന കൃത്രിമമായ ഭാഷയും കഠിനമായ പദപ്രയോഗങ്ങളും എഐയുടെ സാന്നിധ്യം എളുപ്പത്തിൽ വെളിപ്പെടുത്തുന്നു. ഒരേ ടൂളുകൾ ഉപയോഗിക്കുന്നതിനാൽ മിക്ക അപേക്ഷകളും ഒരേപോലെ ഇരിക്കുന്നത് ഉദ്യോഗാർത്ഥികളുടെ വ്യക്തിത്വം നഷ്ടപ്പെടുത്തുന്നു. രേഖകളിലുള്ള വിശ്വാസം കുറഞ്ഞതോടെ, ഒന്നിലധികം നേരിട്ടുള്ള അഭിമുഖങ്ങളിലൂടെ ഉദ്യോഗാർത്ഥികളെ പരീക്ഷിക്കാനാണ് കമ്പനികൾ ഇപ്പോൾ തീരുമാനിക്കുന്നത്.

ഉദ്യോഗാർത്ഥികൾ എഐയെ ഒരു സഹായിയായി മാത്രം കണ്ട് ബയോഡാറ്റകൾ ലളിതമായി തയ്യാറാക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. അമിതമായ എഐ ഉപയോഗം തിരിച്ചറിയപ്പെടുമെന്നതിനാൽ, സ്വന്തം അധ്വാനവും തനിമയും പ്രകടിപ്പിക്കുന്ന അപേക്ഷകൾക്കാണ് മുൻഗണന ലഭിക്കുക. വിശ്വാസ്യത നിലനിർത്താൻ ഇത്തരം മാറ്റങ്ങൾ അനിവാര്യമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!