Sunday, March 15, 2026

മിസ്സിസാഗ ഹോട്ടൽ കവർച്ച: ഒരാൾ അറസ്റ്റിൽ; യുവതിയടക്കം രണ്ടുപേർക്കായി തിരച്ചിൽ

മിസ്സിസാഗ: മിസ്സിസാഗയിലെ ഹോട്ടലിൽ നടന്ന തോക്കുചൂണ്ടിയുള്ള കവർച്ചയുമായി ബന്ധപ്പെട്ട് ഒരാളെ പീൽ റീജിയണൽ പൊലീസ് അറസ്റ്റ് ചെയ്തു. ടൊറന്റോ സ്വദേശിയായ അബ്ദുൾകാദർ ആബ്ദി (33) യാണ്‌ അറസ്‌റ്റിലായത്‌. ആക്രമണം നടത്തിയ മറ്റ് രണ്ട് പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്‌. മാർച്ച് 6-ന് പുലർച്ചെ 3:30-ഓടെ ഹ്യൂറോന്റാരിയോ സ്ട്രീറ്റിന്‌ സമീപമുള്ള ഹോട്ടലിലാണ് കവർച്ച നടന്നത്. മൂന്നംഗ സംഘം തോക്കുചൂണ്ടി ഒരാളെ കൊള്ളയടിക്കുകയും പരുക്കേൽപ്പിക്കുകയും ചെയ്തു എന്നാണ് കേസ്. കവർച്ച, അനധികൃതമായി ആയുധം കൈവശം വെക്കൽ തുടങ്ങി എട്ടോളം കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവസ്ഥലത്തുനിന്ന് പൊലീസ് ഒരു തോക്കും കണ്ടെടുത്തു.

മിസ്സിസാഗ സ്വദേശിനിയായ കിംബർലി മാക്കിന്റയ (28) റെയ്‌ക്കായി പൊലീസ്‌ അന്വേഷണം തുടരുകയാണ്‌. 20-25 വയസ്സ് തോന്നിക്കുന്ന, മെലിഞ്ഞ ശരീരപ്രകൃതിയുള്ള ഒരാളെക്കൂടി പോലീസ് തിരയുന്നുണ്ട്. പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലീസ്‌ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!