ലൊസാഞ്ചലസ്: 98ാമത് ഓസ്കർ അവാർഡ് നിശയ്ക്ക് ഹോളിവുഡിലെ ഡോൾബി തിയേറ്ററിൽ ഗംഭീര തുട ക്കം. ‘വെപ്പൻസ്’ എന്ന ഹൊറർ സിനിമയിലൂടെ മികച്ച സഹനടിക്കുള്ള പുരസ്കാരം എയ്മി മാഡിഗന്. മികച്ച ആനിമേറ്റഡ് ചിത്രം കൊറിയൻ സിനിമയായ കെപോപ്പ് ഡീമൻ ഹണ്ടേഴ്സ് സ്വന്തമാക്കി. പ്രശസ്ത ഹാസ്യനടൻ കോനൻ ഒബ്രിയാൻ തുടർച്ചയായ രണ്ടാം വർഷവും അവാർഡ് നിശ അവതാരകനായി എത്തി. പ്രിയങ്ക ചോപ്ര, റോബർട്ട് ഡൗണി ജൂനിയർ, ആൻ ഹാത്ത്‌വേ തുടങ്ങിയ പ്രമുഖ താരങ്ങൾ അവാർഡുകൾ സമ്മാനിക്കാനായി വേദിയിലെത്തുന്നുണ്ട്.. ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിനെത്തുടർന്ന് കനത്ത സുരക്ഷയിലാണ് അവാർഡ് ചടങ്ങുകൾ നടക്കുന്നത്.

മൈക്ക് ഹിൽ, ജോർദൻ, സാമുവൽ, ക്ലിയോണ ഫ്യുറെ എന്നിവരാണ് ‘ഫ്രാങ്കെൻസ്റ്റൈൻ’ എന്ന ചിത്രത്തിലൂടെ മികച്ച മേക്കപ്പ് ആൻഡ് ഹെയർസ്റ്റൈലിങ്ങിനുള്ള ഓസ്കറിൽ മുത്തമിട്ടത്. മികച്ച കോസ്റ്റ്യൂം ഡിസൈനുള്ള പുരസ്കാരം ‘ഫ്രാങ്കെൻസ്റ്റൈൻ’ എന്ന ചിത്രത്തിനുവേണ്ടി കേറ്റ് ഹോളെ നേടി. മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരം ദി ഗേൾ ഹു ക്രൈഡ് പേൾസിന്. മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്കാരം കൊറിയയിൽ നിന്നുള്ള സൂപ്പർഹിറ്റ് ചിത്രം കെ പോപ്പ് ഡീമൻ ഹണ്ടേഴ്സ് നേടി.
