മിസ്സിസാഗ: ഓക്ക് കമ്മ്യൂണിറ്റി കാനഡയും ഒന്റാരിയോ ഹീറോസും ചേർന്ന് സംഘടിപ്പിക്കുന്ന ‘യൂണിറ്റി ഫെസ്റ്റ് 2026’ മേയ് 2-ന് മിസ്സിസാഗയിലെ പോർട്ട് ക്രെഡിറ്റ് സെക്കൻഡറി സ്കൂളിൽ നടക്കും. വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. വൈവിധ്യമാർന്ന സമൂഹങ്ങളുടെ ഐക്യം ലക്ഷ്യമിടുന്ന ഈ മേളയിൽ സ്ത്രീകളുടെയും യുവജനങ്ങളുടെയും കലാപരിപാടികൾക്ക് മുൻഗണന നൽകുമെന്ന് സംഘാടകർ അറിയിച്ചു.

മാതൃദിനാഘോഷത്തിന്റെ ഭാഗമായുള്ള അമ്മമാരുടെ നൃത്തവും യുവപ്രതിഭകളുടെ വൈവിധ്യമാർന്ന കലാപ്രകടനങ്ങളും ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും. വിവിധ സംസ്കാരങ്ങളെ സമന്വയിപ്പിക്കുന്ന സാംസ്കാരിക പരിപാടികൾക്കൊപ്പം വിഭവസമൃദ്ധമായ ഡിന്നറും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 50 ഡോളറിന്റെ വിഐപി ടിക്കറ്റുകൾക്ക് പുറമെ മുതിർന്നവർക്ക് 25, വിദ്യാർത്ഥികൾക്ക് 10 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കുമായി ഓക്ക് കമ്മ്യൂണിറ്റി കാനഡയുടെയോ ഒന്റാരിയോ ഹീറോസിന്റെയോ ഔദ്യോഗിക വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്.
