Tuesday, March 17, 2026

CAQ നേതൃത്വമത്സരം: ആദ്യ സംവാദം കെബെക്ക് സിറ്റിയിൽ

മൺട്രിയോൾ : ഫ്രാൻസ്വ ലെഗോൾട്ടിന്‍റെ പിൻഗാമിയെ കണ്ടെത്തുന്നതിനുള്ള കോളിഷൻ അവെനിർ കെബെക്ക് (സിഎക്യു) നേതൃത്വമത്സരം ഏപ്രിൽ 12-ന് നടക്കും. ക്രിസ്റ്റീൻ ഫ്രെഷെറ്റിൻ, ബെർണാഡ് ഡ്രെയിൻ‌വിൽ എന്നിവരാണ് മത്സരാർത്ഥികൾ. ഈ രണ്ടു സ്ഥാനാർത്ഥികൾ തമ്മിലുള്ള ആദ്യ സംവാദം വാരാന്ത്യത്തിൽ കെബെക്ക് സിറ്റിയിൽ നടക്കും. രണ്ടാമത്തേത് മാർച്ച് 28 ന് ലാവലിലാണ്.

അതേസമയം പാർട്ടിയിൽ അംഗമാകാനും നേതൃത്വമത്സരത്തിൽ വോട്ട് ചെയ്യാനുള്ള അവകാശം നേടാനുമുള്ള അവസാന തീയതിയായ മാർച്ച് 13 കഴിഞ്ഞതോടെ അയ്യായിരത്തിലധികം പുതിയ അംഗങ്ങൾ പാർട്ടി അംഗത്വം നേടിയിട്ടുണ്ട്. ഇതോടെ 20,576 അംഗങ്ങൾക്ക് അവരുടെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കാൻ വോട്ട് ചെയ്യാൻ അർഹതയുണ്ട്. മത്സരം പ്രഖ്യാപിച്ച സമയത്ത്, ഏകദേശം 15,000 അംഗങ്ങളുണ്ടെന്ന് പാർട്ടി വക്താവ് പറഞ്ഞിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!