Tuesday, March 17, 2026

ഫെഡറൽ ഉപതിരഞ്ഞെടുപ്പ്: വോട്ടർ ഇൻഫർമേഷൻ കാർഡ് വിതരണം ആരംഭിച്ചു

ഓട്ടവ : ഏപ്രിൽ 13-ന് ഫെഡറൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന റൈഡിങ്ങുകളിൽ രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ വോട്ടർ ഇൻഫർമേഷൻ കാർഡ് വിതരണം ആരംഭിച്ചതായി ഇലക്ഷൻസ് കാനഡ അറിയിച്ചു. സ്കാർബ്റോ സൗത്ത് വെസ്റ്റ്, ടെറെബോൺ, യൂണിവേഴ്സിറ്റി–റോസെഡെയ്ൽ എന്നിവിടങ്ങളിലെ വോട്ടർമാർക്ക് മാർച്ച് 27 വെള്ളിയാഴ്ചയ്ക്കകം കാർഡ് ലഭിക്കും.

മാർച്ച് 27 വെള്ളിയാഴ്ച കാർഡ് ലഭിക്കാത്തവരും കാർഡിൽ തെറ്റായ വിവരങ്ങൾ ഉള്ളവരും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന റൈഡിങ്ങുകളിലെ ഇലക്ഷൻസ് കാനഡ ഓഫീസുമായി ബന്ധപ്പെടണം. കൂടാതെ ഓൺലൈനായി വോട്ടർമാരുടെ വിലാസം രജിസ്റ്റർ ചെയ്യുന്നതിനും അപ്ഡേറ്റ് ചെയ്യുന്നതിനും ഈ മാർഗ്ഗം പിന്തുടരാം. എല്ലാ വോട്ടർമാർക്കും ഇപ്പോൾ ഓൺലൈൻ വോട്ടർ രജിസ്ട്രേഷൻ സർവീസ് വഴി രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാനോ രജിസ്റ്റർ ചെയ്യാനോ വിലാസം അപ്ഡേറ്റ് ചെയ്യാനോ സാധിക്കും. elections.ca സന്ദർശിച്ച് വോട്ടർ ഇൻഫർമേഷൻ സർവീസ് ബോക്സിൽ വോട്ടർമാരുടെ പോസ്റ്റൽ കോഡ് നൽകി എവിടെ വോട്ട് ചെയ്യാമെന്നും പ്രാദേശിക ഇലക്ഷൻസ് കാനഡ ഓഫീസിന്‍റെ സ്ഥലവും പോളിങ് ബൂത്ത് എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്നതടക്കമുള്ള വിവരങ്ങൾ കണ്ടെത്താം.

സ്കാർബ്റോ സൗത്ത് വെസ്റ്റ്, ടെറെബോൺ, യൂണിവേഴ്സിറ്റി–റോസെഡെയ്ൽ റൈഡിങ്ങുകളിൽ വോട്ടെടുപ്പ് സുഗമമാക്കുന്നതിനായി വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ നിയമിക്കുമെന്ന് ഇലക്ഷൻസ് കാനഡ അറിയിച്ചു. ഇതിനായി elections.ca എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് പ്രാദേശിക ഇലക്ഷൻസ് കാനഡ ഓഫീസുമായി ബന്ധപ്പെടണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!