കെബെക്ക് സിറ്റി : ലൈംഗികാതിക്രമക്കേസിൽ മുൻ ബ്ലോക്ക് കെബെക്ക്വ എംപി പാസ്കൽ-പിയറി പൈലിയെ അറസ്റ്റ് ചെയ്തതായി കെബെക്ക് സിറ്റി പൊലീസ് അറിയിച്ചു. ലൈംഗികാതിക്രമം, പ്രായപൂർത്തിയാകാത്തവരുമായുള്ള ലൈംഗിക ബന്ധം അടക്കമുള്ള കേസിലാണ് അറസ്റ്റ്. 2024 ഓഗസ്റ്റിലും 2006 ജനുവരി മുതൽ ജൂൺ വരെയുമുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നതെന്നും പൊലീസ് പറയുന്നു.

47 വയസ്സുള്ള പാസ്കൽ-പിയറി പൈലി 2008 മുതൽ 2011 വരെ ലൂയിസ്-ഹെബർട്ട് റൈഡിങ്ങിൽ നിന്നുള്ള പാർലമെൻ്റ് അംഗമായിരുന്നു. അറസ്റ്റിനെത്തുടർന്ന് കോടതിയിൽ ഹാജരാക്കുന്നതുവരെ അദ്ദേഹം പൊലീസ് കസ്റ്റഡിയിൽ ആയിരുന്നു. ഉച്ചകഴിഞ്ഞ് കോടതിയിൽ ഹാജരാക്കും.
