ഓട്ടവ : രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമേകി കാനഡ ചൈൽഡ് ബെനിഫിറ്റ് തുക മാർച്ച് 20 വെള്ളിയാഴ്ച അക്കൗണ്ടുകളിൽ എത്തും. ഉയർന്ന ജീവിതച്ചെലവുകൾ കാരണം ഗാർഹിക ബജറ്റുകൾ താളം തെറ്റുന്ന ഈ കാലത്ത് 18 വയസ്സിന് താഴെയുള്ള കുട്ടികളെ വളർത്തുന്ന ലക്ഷക്കണക്കിന് മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും ഈ തുക വലിയൊരാശ്വാസമാണ്.

അപേക്ഷകരുടെ വരുമാനവും കുട്ടികളുടെ പ്രായവും അനുസരിച്ചായിരിക്കും തുക അനുവദിക്കുക. 2025 ജൂലൈയിൽ കാനഡ ചൈൽഡ് ബെനിഫിറ്റ് തുക ഏകദേശം 2.7% വർധിപ്പിച്ചിരുന്നു. ഇതോടെ ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള പരമാവധി വാർഷിക ആനുകൂല്യം ഇപ്പോൾ ഒരു കുട്ടിക്ക് 7,997 ഡോളർ ആണ്. അതേസമയം ആറ് മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് പരമാവധി ലഭിക്കുന്ന തുക ഒരു കുട്ടിക്ക് 6,748 ഡോളർ ആയിരിക്കും. ഏപ്രിൽ 20, മെയ് 20, ജൂൺ 19, ജൂലൈ 20, ഓഗസ്റ്റ് 20, സെപ്റ്റംബർ 18, ഒക്ടോബർ 20, നവംബർ 20, ഡിസംബർ 11 എന്നീ തീയതികളിലാണ് ഇനി കാനഡ ചൈൽഡ് ബെനിഫിറ്റ് വിതരണം ചെയ്യുക.
