ഡാലസ് : നഗരത്തിലെ ഒരു അപ്പാര്‍ട്ട്‌മെൻ്റില്‍ രണ്ടു പേരെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാത്രിയാണ് ഇവരെ കണ്ടെത്തിയത്. ഞായറാഴ്ച്ച രാത്രിയിലാണ് വെടിവെപ്പ് നടന്നതെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മാര്‍ഡ്രിയസ് വാര്‍ഡ് (21) എന്നയാളാണ് മരിച്ചവരിൽ ഒരാൾ.

കൊല്ലപ്പെട്ട രണ്ടാമത്തെ ആളെ തിരിച്ചറിയാനുള്ള ശ്രമം അന്വേഷണ സംഘം ആരംഭിച്ചു. ഇരുവരുടെയും ശരീരത്തിൽ നിരവധി വെടിയേറ്റ പാടുകളുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു.
