Wednesday, March 18, 2026

ഫ്രാങ്കോഫോൺ എക്സ്പ്രസ് എൻട്രി ഡ്രോ: 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ, CRS സ്കോർ 393

ഓട്ടവ : ഈ വർഷത്തെ പതിനേഴാമത് എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിൽ 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള ഉദ്യോഗാർത്ഥികൾക്കായി നടന്ന ഈ നറുക്കെടുപ്പിൽ 393 എന്ന കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ഉള്ളവരെയാണ് പരിഗണിച്ചത്.

2026 ൽ നടക്കുന്ന ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള ഉദ്യോഗാർത്ഥികൾക്കുള്ള മൂന്നാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ഈ വർഷം ഇതുവരെ ഈ വിഭാഗത്തിൽ ഇതിനകം 18,000 അപേക്ഷകർക്ക് ഐആർസിസി ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. 2026 ലെ എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പുകളിൽ കാനഡയുടെ ഇമിഗ്രേഷൻ വകുപ്പ് പ്രധാനമായും രാജ്യത്തിനുള്ളിലെ ഇമിഗ്രേഷൻ ഉദ്യോഗാർത്ഥികളിൽ, പ്രത്യേകിച്ച് പ്രവിശ്യാ നോമിനേഷനുകളും കനേഡിയൻ പ്രവൃത്തി പരിചയവുമുള്ളവരിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2026-ൽ ഇതുവരെ, IRCC വിവിധ കാറ്റഗറി നറുക്കെടുപ്പുകളിലൂടെ 53,604 ITA-കൾ നൽകിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!