Wednesday, March 18, 2026

സാമ്പത്തിക കമ്മി കുറയ്ക്കാൻ മുൻഗണന; കെബെക് പ്രവിശ്യാ ബജറ്റ് ഇന്ന്

മൺട്രിയോൾ: പ്രവിശ്യയിൽ ഇന്ന് പുതിയ സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങി കെബെക് ധനമന്ത്രി എറിക് ഗിരാർഡ്. നിലവിലെ സാമ്പത്തിക കമ്മി കുറയ്ക്കുന്നതിന് മുൻഗണന നൽകുന്നതിനാൽ വൻതുക ചിലവഴിക്കുന്ന പുതിയ പദ്ധതികളൊന്നും ഇത്തവണ പ്രതീക്ഷിക്കേണ്ടതില്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഗിരാർഡിന്റെ അവസാന ബജറ്റായിരിക്കും ഇത്.

നിലവിലെ പ്രീമിയർ ഫ്രാൻസ്വ ലെഗോൾട്ടിന് പകരം അടുത്ത മാസം Coalition Avenir Québec (CAQ) പുതിയ നേതാവിനെ തിരഞ്ഞെടുക്കും. ക്രിസ്റ്റിൻ ഫ്രെഷെറ്റെയോ ബെർണാഡ് ഡ്രെയിൻവില്ലെയോ ആയിരിക്കും പുതിയ തലപ്പത്തെത്തുക. ഇവർക്ക് തങ്ങളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേക ഫണ്ട് ഈ ബജറ്റിൽ മാറ്റിവെക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ നവംബറിലെ കണക്കുകൾ പ്രകാരം 2025-26 സാമ്പത്തിക വർഷത്തിൽ കെബെക്കിന് 1240 കോടി ഡോളർ കമ്മി ഉണ്ടാകുമെന്നാണ് പ്രവചനം. ഗാർഹിക പീഡനം തടയുക, ഭവനരഹിതരുടെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ സാമൂഹിക വിഷയങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമായിരിക്കും ബജറ്റിൽ പ്രധാനമായും ഊന്നൽ നൽകുന്നത്. അനാവശ്യ ചിലവുകൾ ഒഴിവാക്കി ദീർഘകാലാടിസ്ഥാനത്തിലുള്ള സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയാണ് പ്രവിശ്യാ സർക്കാരിന്റെ ലക്ഷ്യം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!