Wednesday, March 18, 2026

കിങ്‌സ് നയാഗ്ര അരം + അരം സീസൺ – 2 മാർച്ച് 21 ശനിയാഴ്ച നയാഗ്ര ഫോൾസിൽ

നയാഗ്ര ഫോൾസ് : “നമ്മളെ നമ്മളാക്കിയവർക്ക് വേണ്ടി” എന്ന ടാഗ് ലൈനോടെ മുതിർന്ന പൗരന്മാർക്കായി (Seniors) കിങ്‌സ് നയാഗ്ര അരം + അരം സീസൺ 2 ഒരുക്കുന്നു. നയാഗ്ര വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ സന്തോഷകരമായ ഒരു ദിനം ഉറപ്പുനൽകുന്ന ഈ പരിപാടി മാർച്ച് 21 ശനിയാഴ്ച നയാഗ്ര ഫോൾസിൽ (4570 Portage road) അരങ്ങേറും.

വിവിധ വിനോദപരിപാടികൾ, ഗെയിമുകൾ, മ്യൂസിക്, DJ തുടങ്ങിയവ അരം + അരം സീസൺ 2-ൽ ഒരുക്കിയിട്ടുണ്ടെന്ന് കിങ്‌സ് നയാഗ്ര ഭാരവാഹികൾ അറിയിച്ചു. പ്രവേശനം സൗജന്യം. റിയൽറ്റർ ജേക്കബ് തോമസാണ് പരിപാടിയുടെ മെഗാ സ്പോൺസർ. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെടുക : 289 9906721, 905 3244214, 289 968 5394.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!