Wednesday, March 18, 2026

മിഡിൽ ഈസ്റ്റ് സംഘർഷം: ഓട്ടവയിൽ പെട്രോൾ വില വർധന തുടരുന്നു

ഓട്ടവ : മിഡിൽ ഈസ്റ്റിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെത്തുടർന്ന് രാജ്യതലസ്ഥാനത്ത് ഈ ആഴ്ച വീണ്ടും ഇന്ധനവില ഉയരുമെന്ന് പ്രവചിച്ച് കനേഡിയൻസ് ഫോർ അഫോർഡബിൾ എനർജി പ്രസിഡൻ്റ് ഡാൻ മക്ടീഗ്. വ്യാഴാഴ്ച പെട്രോൾ വില ലിറ്ററിന് 3 സെൻ്റ് വർധിച്ച് 173.9 സെൻ്റായി ഉയരും. ബുധനാഴ്ച പെട്രോൾ വില ലിറ്ററിന് ഒരു സെൻ്റ് കുറഞ്ഞിരുന്നു.

ഇറാൻ-ഇസ്രയേൽ-യുഎസ് സംഘർഷം കാരണം ഇറാനും ഒമാനും ഇടയിൽ ലോകത്തിലെ എണ്ണ വിതരണത്തിന്‍റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയതോടെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പെട്രോൾ വില കുതിച്ചുയരുകയാണ്. ഫെബ്രുവരി 28 ന് പെട്രോൾ വില ലിറ്ററിന് 1.29 ഡോളർ ആയിരുന്നെങ്കിൽ മാർച്ച് 2 ന് ഇത് ലിറ്ററിന് ഏകദേശം 1.37 ഡോളറിലേക്കെത്തി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!