Wednesday, March 18, 2026

ബിരീന്ദർ സിങിന്‍റെ കൊലപാതകം: വിദ്വേഷ കുറ്റകൃത്യമായി അന്വേഷിക്കണമെന്ന് സിഖ് സംഘടന

എഡ്മിന്‍റൻ : ആൽബർട്ടയിലെ ലെഡൂക്കിന് സമീപം വെടിയേറ്റ് ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവം വിദ്വേഷ കുറ്റകൃത്യമായി അന്വേഷിക്കണമെന്ന് വേൾഡ് സിഖ് ഓർഗനൈസേഷൻ ഓഫ് കാനഡ (ഡബ്ല്യുഎസ്ഒ) ആവശ്യപ്പെട്ടു. മാർച്ച് 14-ന് ലെഡക്കിനടുത്തുള്ള ഹൈവേ 2-ലാണ് 22 വയസ്സുള്ള ബിരീന്ദർ സിങ് വെടിയേറ്റ് കൊല്ലപ്പെട്ടത്.

ഇന്ത്യയിൽ നിന്ന് മൂന്ന് വർഷം മുമ്പ് കാനഡയിലെത്തിയ ബിരീന്ദർ സിങിന്‍റെ കൊലപാതകം കാനഡയിലുടനീളം വർധിച്ചു വരുന്ന സിഖ് വിരുദ്ധ വിദ്വേഷത്തിന് തെളിവാണെന്ന് ഡബ്ല്യുഎസ്ഒ പറയുന്നു. ബിരീന്ദർ സിങിന്‍റെ കൊലപാതകത്തെ ചുറ്റിപ്പറ്റിയുള്ള വസ്തുതകൾ വളരെയധികം അസ്വസ്ഥത ഉളവാക്കുന്നതാണ്, ഡബ്ല്യുഎസ്ഒ പ്രസിഡൻ്റ് ഡാനിഷ് സിങ് പറഞ്ഞു. ഒരു പിക്കപ്പ് ട്രക്കിലെ യാത്രക്കാരൻ യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിർക്കുകയായിരുന്നുവെന്ന് ബിരീന്ദർ സിങിനൊപ്പം കാറിലുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ മൊഴി നൽകിയിട്ടുണ്ട്. കൂടാതെ തങ്ങളെ ആക്രമിക്കുന്നത് വേറെ ഒരു കാരണമില്ലെന്നും തങ്ങളുടെ തവിട്ട് നിറമുള്ള ചർമ്മം മൂലമാണെന്നും സുഹൃത്തുക്കൾ പറയുന്നു.
അന്വേഷണം തുടരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!