Wednesday, March 18, 2026

ഇറാൻ മിസൈലുകൾക്ക് അമേരിക്കൻ പൂട്ട്; 2,200 കിലോയുടെ ബങ്കർ ബസ്റ്റർ ബോംബുകൾ വർഷിച്ച് യുഎസ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ തന്ത്രപ്രധാനമായ മിസൈൽ കേന്ദ്രങ്ങളിൽ ശക്തമായ ബോംബാക്രമണം നടത്തി യുഎസ്. ഭൂമിക്കടിയിലെ ലക്ഷ്യസ്ഥാനങ്ങൾ തകർക്കാൻ ശേഷിയുള്ള 2,200 കിലോ ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ വർഷിച്ചാണ് ആക്രമണം നടത്തിയത്. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയാകുന്ന ഇറാനിയൻ ക്രൂസ് മിസൈലുകളെ നശിപ്പിക്കാനാണ് ഈ നീക്കമെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

ഇറാനെതിരായ സൈനിക നീക്കത്തിൽ പങ്കാളികളാകാൻ നാറ്റോ സഖ്യകക്ഷികൾ വിമുഖത പ്രകടിപ്പിച്ചത് തിരിച്ചടിയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. സഖ്യകക്ഷികളുടെ ഈ നിലപാടിനെ വലിയൊരു മണ്ടത്തരമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, അമേരിക്ക ഇതിനെ ഗൗരവത്തോടെ കാണുമെന്നും വ്യക്തമാക്കി. ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ നിലവിൽ ഈ സംഘർഷത്തിന്റെ ഭാഗമാകാൻ താല്പര്യമില്ലെന്ന് ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്.

യുഎസ്-ഇസ്രയേൽ സംയുക്ത യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടന്നതോടെ ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്ക് ഭാഗികമായി അടഞ്ഞുകിടക്കുകയാണ്. ലോകത്തെ 20 ശതമാനത്തോളം എണ്ണ കടന്നുപോകുന്ന ഈ പാതയിലെ തടസ്സം ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരാൻ കാരണമായി. സുരക്ഷിതമായ ചരക്കുനീക്കം ഉറപ്പാക്കാൻ കപ്പലുകൾ അയക്കണമെന്ന യുഎസ് ആവശ്യം പല രാജ്യങ്ങളും നിലവിൽ തള്ളിയിരിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!