Wednesday, March 18, 2026

ഇന്ധനക്ഷാമം: ക്യൂബൻ സർവീസുകൾ റദ്ദാക്കി വെസ്റ്റ്‌ജെറ്റ്, എയർ ട്രാൻസാറ്റ്

ഓട്ടവ : ഇന്ധനക്ഷാമം രൂക്ഷമായതോടെ ക്യൂബയിലേക്കുള്ള വിമാന സർവീസുകൾ പുനഃരാരംഭിക്കുന്ന തീയതി നീട്ടി വെസ്റ്റ്‌ജെറ്റ്, എയർ ട്രാൻസാറ്റ് എയർലൈനുകൾ. ക്യൂബയിലേക്കുള്ള സർവീസുകൾ ഒക്ടോബർ വരെ റദ്ദാക്കിയതായി വെസ്റ്റ്‌ജെറ്റ് അറിയിച്ചു. എന്നാൽ, എയർലൈന്‍റെ രണ്ട് ടൂർ പാക്കേജ് ഡിവിഷനുകൾ ജൂണിൽ വീണ്ടും ആരംഭിക്കാൻ സാധ്യതയുണ്ട്. നവംബർ വരെ ക്യൂബയിലേക്കുള്ള വിമാന സർവീസുകൾ എയർ കാനഡയും നിർത്തിവച്ചിട്ടുണ്ട്.

അതേസമയം ജൂൺ 20-ന് വിമാന സർവീസുകൾ പുനഃരാരംഭിക്കാൻ പദ്ധതിയിടുന്നതായി എയർ ട്രാൻസാറ്റ് അറിയിച്ചു. സർവീസ് റദ്ദാക്കൽ ബാധിച്ച യാത്രക്കാർക്ക് റീഫണ്ട് നൽകുമെന്നും എയർലൈൻ യാത്രക്കാർക്ക് അയച്ച നോട്ടീസിൽ പറയുന്നു. ഇന്ധനക്ഷാമം രൂക്ഷമായതോടെ, ഏപ്രിൽ അവസാനം ക്യൂബയിലേക്കുള്ള എല്ലാ സർവീസുകളും റദ്ദാക്കിയതായി എയർ ട്രാൻസാറ്റ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!