ടൊറൻ്റോ : മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മാസ്റ്റേഴ്‌സ് ഗ്രാജുവേറ്റ് സ്ട്രീം ഉൾപ്പെടെയുള്ള പ്രധാന വിഭാഗങ്ങളിലൂടെ കാനഡയിൽ സ്ഥിരതാമസത്തിന് (PR) വഴി തുറന്ന് ഒൻ്റാരിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം (OINP) നറുക്കെടുപ്പ് നടന്നു. മാർച്ച് 18-ന് നടന്ന 6 OINP നറുക്കെടുപ്പുകളിലൂടെ ആകെ 1,243 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി.

- മാസ്റ്റേഴ്‌സ് ഗ്രാജുവേറ്റ് – 582 പേർക്ക് ഇൻവിറ്റേഷൻ. കട്ട്-ഓഫ് സ്കോർ 30 പോയിൻ്റ്
- പിഎച്ച്ഡി ഗ്രാജുവേറ്റ് – 525 പേർക്ക് ഇൻവിറ്റേഷൻ. കട്ട്-ഓഫ് സ്കോർ 49 പോയിൻ്റ്
- ഫോറിൻ വർക്കർ (ഫിസിഷ്യൻ) – 97 പേർക്ക് ഇൻവിറ്റേഷൻ. കട്ട്-ഓഫ് സ്കോർ 36 പോയിൻ്റ്
- ഇന്‍റർനാഷണൽ സ്റ്റുഡൻ്റ് സ്ട്രീം – 17 അപേക്ഷകർക്ക് ഇൻവിറ്റേഷൻ. കട്ട്-ഓഫ് സ്കോർ 61 പോയിൻ്റ്
