ന്യൂയോര്‍ക്ക് : രാജ്യാന്തര വനിതാദിനാഘോഷത്തോട് അനുബന്ധിച്ച് ഫൊക്കാന നടത്തുന്ന ‘വിമൻസ് ഡേ സെലിബ്രേഷന്‍സ് 2026′ മാര്‍ച്ച് 21 ശനിയാഴ്ച രാവിലെ 10 ( EST) മണിക്ക് സൂം മീറ്റിലൂടെ നടക്കും. ഡോ.പ്രമീള ദേവി ( മുന്‍ കേരളാ സ്റ്റേറ്റ് വനിതാ കമ്മിഷന് മെമ്പർ), പ്രൊഫ. ഗോപിനാഥ് മുതുകാട്, ഡോ. ആനി പോള്‍, രഞ്ജനി സൈഗാള്‍ (Exe.Dir. Ekal Foundation of USA) എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തും. ഫൊക്കാന പ്രസിഡൻ്റ് സജിമോന്‍ ആന്റണി, ട്രസ്റ്റീ ബോര്‍ഡ് ചെയര്മാന് ജോജി തോമസ്, ഫൊക്കാന അഡി. അസ്സോസിയേറ്റ് ട്രഷര്‍ മില്ലി ഫിലിപ്പ്, ട്രസ്റ്റീ ബോര്‍ഡ് മെമ്പർ ലീല മാരേട്ട് എന്നിവര്‍ സംസാരിക്കും.

Zoom ID : 2015612345
Password :12345
ഇനിയും ഫൊക്കാന വിമിന്‍സ് ഫോറം അമേരിക്കയിലെയും , ഇന്ത്യയിലെയും സാംസ്കാരിക രാഷ്ട്രീയമേഖലക്കും സംഭാവന നല്കുവാന് വേണ്ടതെല്ലാം ചെയ്യുമെന്നും ഫൊക്കാന ‘വിമൻസ് ഡേ സെലിബ്രേഷന്‍സിൽ എല്ലാവരും പങ്കെടുക്കണമെന്നും വിമൻസ് ഫോറം ചെയര്‍ രേവതി പിള്ളൈ, സെക്രട്ടറി സുബി ബാബു, കോ ചെയര്‍സ് ആയ സ്വരൂപാ അനില്‍, ബിലു കുര്യന്, ഷീല ചെറു, ശ്രീവിദ്യ രാമചന്ദ്രന്, വിമൻസ് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേര്‍സ് ആയ ഷോജി സിനോയ്, ശോശാമ്മ ആന്‍ഡ്രൂസ്, അബ്ജ അരുണ്‍, പ്രിയ ലൂയിസ്, സുനൈന ചാക്കോ, ഉഷ ചാക്കോ, ലിസി തോമസ്, ശീതള്‍ ദ്വാരക, എല്‍സി വിതയത്തില്‍, കവിത മേനോന്, ഷീന എബ്രഹാം, ജൈൻ്റ് ജോണ്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
