ഓട്ടവ: പൊള്ളലേൽക്കാൻ സാധ്യതയുണ്ടന്ന് കണ്ടെത്തിയതിനെ തുടർന്ന് കാനഡയിലും യുഎസിലും ആയിരക്കണക്കിന് ഫ്രിജിഡെയർ ഗ്യാസ് അവനുകൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. ഫ്രിജിഡെയർ ശ്രേണിയിലുള്ള ചില പ്രത്യേക മോഡലുകൾ ഉപയോഗിക്കുന്നത് പൊള്ളലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. ഇതുവരെ ലഭ്യമായ വിവരമനുസരിച്ച്, ഫ്രിജിഡെയർ അവനുകളിൽ നിന്ന് പൊള്ളലേറ്റ് കാനഡയിൽ ഒരാൾക്കും അമേരിക്കയിൽ മുപ്പതോളം പേർക്കും പരുക്കേറ്റിട്ടുണ്ട്.
2025 ജൂണിനും 2026 ജനുവരിക്കും ഇടയിൽ വിറ്റഴിക്കപ്പെട്ട ഗ്യാസ് അവനുകളിലാണ് ഈ പ്രശ്നം കണ്ടെത്തിയിരിക്കുന്നത്. അവനിലെ ബേക്കിങ് ബർണർ കത്തുന്നതിൽ ഉണ്ടാകുന്ന കാലതാമസമാണ് അപകടത്തിന് കാരണമാകുന്നതെന്ന് കമ്പനി വ്യക്തമാക്കി. കാനഡയിൽ ഏകദേശം 5,318 അവനുകളും അമേരിക്കയിൽ 1,74,800 അവനുകളുമാണ് ഇത്തരത്തിൽ വിറ്റഴിക്കപ്പെട്ടിട്ടുള്ളത്. ഫ്രിജിഡെയർ, ഫ്രിജിഡെയർ ഗാലറി, ഫ്രിജിഡെയർ പ്രൊഫഷണൽ എന്നീ വിഭാഗങ്ങളിലെ പ്രത്യേക മോഡലുകൾ ഉപയോഗിക്കുന്നത് ഉപഭോക്താക്കൾ ഉടനടി നിർത്തണമെന്ന് നിർദ്ദേശമുണ്ട്.

തിരിച്ചുവിളിയിൽ ഉൾപ്പെട്ടിരിക്കുന്ന മോഡലുകൾ
എഫ്സിഎഫ്ജി3062എഎസ്
എഫ്സിഎഫ്ജി3062എഡബ്ല്യു
എഫ്സിഎഫ്ജി3083എഎസ്
എഫ്സിആർജി3052ബിഎസ്
എഫ്സിആർജി3052ബിഡബ്ല്യു
എഫ്സിആർജി3062എഎസ്
എഫ്സിആർജി3062എഡബ്ല്യു
എഫ്സിആർജി3083എഡി
എഫ്സിആർജി3083എഎസ്
ജിസിഎഫ്ജി3059ബിഎഫ്
ജിസിഎഫ്ജി3060ബിഡി
ജിസിഎഫ്ജി3060ബിഎഫ്
ജിസിഎഫ്ജി3070ബിഎഫ്
ജിസിആർജി3060ബിഡി
ജിസിആർജി 3060 ബിഎഫ്
പിസിഎഫ്ജി3080എഎഫ്
