കിച്ചനർ: വാട്ടർലൂ റീജിയനിൽ വെള്ളിയാഴ്ച ഫ്രീസിങ് റെയിനിന് സാധ്യതയെന്ന് എൻവയൺമെന്റ് കാനഡ. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് ഏകദേശം 2 മുതൽ 5 മില്ലിമീറ്റർ വരെ കനത്തിൽ ഐസ് പാളികൾ രൂപപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ വെള്ളിയാഴ്ച ഉച്ചയോടെ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയരുന്നതോടെ ഈ ഫ്രീസിങ് റെയിൻ സാധാരണ മഴയായി മാറുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഫ്രീസിങ് റെയിനിനെത്തുടർന്ന് റോഡുകളിലും നടപ്പാതകളിലും വഴുക്കൽ അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വാട്ടർലൂ റീജിയനെ കൂടാതെ ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളിയാഴ്ച ഫ്രീസിങ് റെയിനിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു
