Thursday, March 19, 2026

‘എപ്സ്റ്റീൻ ഫയലിലെ രഹസ്യരേഖകൾ പൂഴ്ത്തിവയ്ക്കുന്നു’; അറ്റോർണി ജനറലിനെ ചോദ്യം ചെയ്യാൻ നീക്കം

വാഷിങ്ടൺ: യുഎസ് കോൺഗ്രസ് പാസാക്കിയ സുതാര്യത നിയമം വഴി എപ്‌സ്റ്റീൻ കേസിലെ രഹസ്യരേഖകൾ പുറത്തുവിടുന്നുണ്ടെങ്കിലും നീതിന്യായ വകുപ്പ് (DOJ) ദശലക്ഷക്കണക്കിന് ഫയലുകൾ ഇപ്പോഴും പൂഴ്ത്തിവെക്കുന്നതായി ആക്ഷേപം. ഏകദേശം 25 ലക്ഷം രേഖകൾ ഇനിയും പുറത്തുവിടാനുണ്ടെന്നും പുറത്തുവിട്ടവയിൽ പലതും അവ്യക്തമാണെന്നും നിയമസഭാംഗങ്ങൾ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ അറ്റോർണി ജനറൽ പാം ബോണ്ടിയെ സത്യപ്രതിജ്ഞ ചെയ്യിച്ച് ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ജനപ്രതിനിധികൾ.

രേഖകൾ പരിശോധിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും എന്നാൽ മനപ്പൂർവ്വം ഒന്നും മറച്ചുവെച്ചിട്ടില്ലെന്നുമാണ് നീതിന്യായ വകുപ്പിന്റെ വാദം. എന്നാൽ രേഖകൾ പുറത്തുവിടുന്നതിൽ നിയമപരമായ പഴുതുകൾ ഉണ്ടെന്നും കൃത്യമായ നിർവ്വഹണ സംവിധാനം നിയമത്തിൽ ഉൾപ്പെടുത്താത്തത് തിരിച്ചടിയായെന്നും റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പ്രതിനിധികൾ പ്രതികരിച്ചു. ഇതേത്തുടർന്ന് കുറ്റവാളികളെയും ഉന്നതരെയും സംരക്ഷിക്കുന്ന നടപടികൾക്കെതിരെ കോടതിയെ സമീപിക്കാനാണ് ഇരകളുടെയും ജനപ്രതിനിധികളുടെയും നീക്കം.

നിലവിലെ നിയമത്തിലെ പരിമിതികൾ പരിഹരിച്ച് കൂടുതൽ ശക്തമായ പുതിയ നിയമനിർമ്മാണത്തെക്കുറിച്ചും കോൺഗ്രസ് ആലോചിക്കുന്നുണ്ട്. വിദേശ ഭാഷയിലുള്ള രേഖകളും സാങ്കേതിക തടസ്സങ്ങളും കാരണമാണ് ചില ഫയലുകൾ നൽകാത്തതെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും പൊതുജന സമ്മർദ്ദം ശക്തമാണ്. ലോകത്തെ അതിസമ്പന്നരും സ്വാധീനശക്തിയുള്ളവരും നിയമത്തിന് മുകളിലല്ലെന്ന് തെളിയിക്കാൻ എല്ലാ രേഖകളും പരസ്യപ്പെടുത്തണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് നിയമസഭാംഗങ്ങൾ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!