Friday, March 20, 2026

ബ്രാഡ്‌ഫോർഡിന് സമീപം വാഹനാപകടം: 2 പേർ മരിച്ചു, 5 പേർക്ക് പരുക്കേറ്റു

ടൊറന്റോ: ബ്രാന്റ്‌ഫോർഡിന് സമീപം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഉച്ചയ്ക്ക് 12:30-ഓടെ മക്ബേ റോഡിനും ലാങ്‌ഫോർഡ് ചർച്ച് റോഡിനും സമീപമുള്ള കോൾബോൺ സ്ട്രീറ്റ് ഈസ്റ്റിലാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. ഒരു പിക്ക് അപ്പ് ട്രക്ക്, എസ്‌യുവി, മിനിവാൻ എന്നിവയാണ് അപകടത്തിൽപ്പെട്ടത്.

മിനിവാനിൽ യാത്ര ചെയ്തിരുന്ന 38 വയസ്സുകാരനായ ഡ്രൈവറും 16 വയസ്സുകാരനായ യാത്രക്കാരനുമാണ് സംഭവസ്ഥലത്തുതന്നെ മരിച്ചതെന്ന് സർജന്റ് എഡ് സാഞ്ചുക്ക് സ്ഥിരീകരിച്ചു. എസ്‌യുവിയിലുണ്ടായിരുന്ന ഡ്രൈവറും മറ്റ് മൂന്ന് യാത്രക്കാരും, കൂടാതെ പിക്ക് അപ്പ് ട്രക്കിന്റെ ഡ്രൈവറും പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരുടെയും പരുക്ക് നിലവിൽ ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!