Saturday, March 21, 2026

ആർ.സി.എം.പി റിക്രൂട്ട്മെന്റ് ഇനി വേഗത്തിൽ; ആറുമാസത്തിനുള്ളിൽ നിയമനം പൂർത്തിയാക്കും

ഓട്ടവ: കാനഡയിലെ ദേശീയ പോലീസ് സേനയായ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) തങ്ങളുടെ റിക്രൂട്ട്മെന്റ് നടപടികളിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങുന്നു. അപേക്ഷ സമർപ്പിച്ച് ആറുമാസത്തിനുള്ളിൽ പുതിയ ഉദ്യോഗാർത്ഥികളെ സേനയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പുതിയ പദ്ധതി കമ്മീഷണർ മൈക്ക് ദുഹെം പ്രഖ്യാപിച്ചതോടെയാണിത്‌. നിലവിൽ അപേക്ഷകർ പരിശീലന കേന്ദ്രമായ ഡിപ്പോയിൽ എത്താൻ ശരാശരി 464 ദിവസങ്ങൾ എടുത്തിരുന്നു. ഇത് ഘട്ടംഘട്ടമായി കുറച്ച് 370 ദിവസത്തിലെത്തിക്കാൻ സേനയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ വരും മാസങ്ങളിൽ ഇത് ആറുമാസമായി ചുരുക്കാനാണ് ആർ.സി.എം.പി ലക്ഷ്യമിടുന്നത്. നേരത്തെ ഓരോ ഘട്ടവും ഒന്നിനു പുറകേ ഒന്നായിട്ടായിരുന്നു നടന്നിരുന്നത്. എന്നാൽ ഇനിമുതൽ വിവിധ സുരക്ഷാ പരിശോധനകളും മെഡിക്കൽ പരിശോധനകളും ഒരേസമയം പൂർത്തിയാക്കും.

സസ്‌കാച്വാൻ, മാനിറ്റോബ, വടക്കൻ കാനഡ തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യാൻ താല്പര്യമുള്ള അപേക്ഷകർക്ക് പ്രത്യേക മുൻഗണനയും വേഗത്തിലുള്ള നിയമനവും നൽകും. നേരത്തെ മറ്റ് പോലീസ് സേനകളിലോ ബോർഡർ സെക്യൂരിറ്റിയിലോ ജോലി ചെയ്തവർക്കായി ലഘൂകരിച്ച പരിശീലന രീതി പ്രത്യേകമായി നടപ്പിലാക്കും. 2023-ലെ കണക്കുകൾ പ്രകാരം ആർ.സി.എം.പിയിൽ ഏകദേശം 2,000 ഉദ്യോഗസ്ഥരുടെ കുറവുണ്ട്. ഉദ്യോഗസ്ഥരുടെ ഈ ക്ഷാമം രാജ്യസുരക്ഷയെ ബാധിക്കുന്ന രീതിയിലുള്ള ഒരു പ്രതിസന്ധിആണെന്ന് നേരത്തെ നിരീക്ഷണ സമിതികൾ മുന്നറിയിപ്പ് നൽകിയിരുന്നു. തിങ്കളാഴ്ച പുറത്തിറങ്ങാനിരിക്കുന്ന ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിലും ഈ കാര്യങ്ങൾ പരാമർശിക്കുമെന്നാണ് സൂചന. അപേക്ഷകരുടെ കുറവില്ലെന്നും മറിച്ച് നിലവിലുള്ള സങ്കീർണ്ണമായ നിയമന പ്രക്രിയയാണ് പ്രധാന തടസമെന്നും ഇത് പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും കമ്മീഷണർ മൈക്ക് ദുഹെം പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!