നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, വോട്ടർ പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. വോട്ടർ ഐഡി കൈവശമുണ്ടെങ്കിലും പട്ടികയിൽ പേര് ഇല്ലെങ്കിൽ വോട്ട് ചെയ്യാൻ സാധിക്കില്ല. പട്ടിക പരിശോധിക്കാനും പുതിയതായി പേര് ചേർക്കാനുമുള്ള എളുപ്പവഴികൾ താഴെ പറയുന്നവയാണ്: പരിശോധിക്കാൻ 4 എളുപ്പവഴികൾ ആണ് ഉള്ളത്.

- വെബ്സൈറ്റ് വഴി പരിശോധിക്കാം
voters.eci.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് ‘Search in Electoral Roll’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. മൂന്ന് രീതിയിൽ വെബ്സൈറ്റ് വഴി പരിശോധിക്കാം - , അച്ഛന്റെ/ഭർത്താവിന്റെ പേര്, പ്രായം, മണ്ഡലം എന്നിവ നൽകുക.
2.വോട്ടർ ഐഡിയിലെ EPIC നമ്പർ നൽകി സെർച്ച് ചെയ്യാം. - വോട്ടർ ഐഡിയുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന OTP ഉപയോഗിച്ചും വിവരങ്ങൾ അറിയാം.
- വോട്ടർ ഹെൽപ്പ്ലൈൻ ആപ്പ്
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ സ്റ്റോറിൽ നിന്നോ ‘Voter Helpline’ ആപ്പ് ഡൗൺലോഡ് ചെയ്യാം. ഇതിലെ ‘Search Your Name’ എന്ന ഭാഗത്ത് പോയി വോട്ടിങ് വിവരങ്ങൾ എളുപ്പത്തിൽ കണ്ടെത്താം.
- എസ്.എം.എസ് (SMS) വഴി
ഇന്റർനെറ്റ് സൗകര്യമില്ലാത്തവർക്കും ഈ സേവനം ലഭ്യമാണ്. ECI എന്ന് എഴുതി നിങ്ങളുടെ വോട്ടർ ഐഡി നമ്പർ ടെെപ്പ് ചെയ്ത് 1950 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയച്ചാൽ മതി. - ടോൾ ഫ്രീ നമ്പർ
എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ 1950 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ച് സഹായം തേടാവുന്നതാണ്.
പട്ടികയിൽ പേരില്ലെങ്കിൽ എന്തുചെയ്യണം?
പരിഭ്രാന്തരാകേണ്ടതില്ല, ഓൺലൈനായി തന്നെ പേര് ചേർക്കാൻ അപേക്ഷിക്കാം:
പുതിയ വോട്ടർമാർക്ക്: പേര് ചേർക്കാൻ ഫോം 6 (Form 6) ഉപയോഗിക്കുക. (ഫോട്ടോ, വയസ്സ്, വിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ വേണം).
വിലാസമോ പേരോ തെറ്റാണെങ്കിൽ അത് തിരുത്താൻ ഫോം 8 (Form 8) പൂരിപ്പിക്കുക.
പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പാക്കിയാൽ ‘Download E-EPIC’ വഴി വോട്ടർ ഐഡിയുടെ ഡിജിറ്റൽ കോപ്പി ഫോണിൽ സൂക്ഷിക്കാനും സാധിക്കും
