Sunday, March 22, 2026

ഷെൽഫുകൾ കാലിയാകുന്നു; ടൊറന്റോയിലെ ഇറാനിയൻ സൂപ്പർമാർക്കറ്റുകൾ പ്രതിസന്ധിയിൽ

ടൊറന്റോ: മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധം ആഗോളതലത്തിൽ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ലഭ്യതയെ ബാധിച്ചു തുടങ്ങുന്നു. ടൊറന്റോയിലുള്ള പ്രശസ്തമായ ‘ഖൊറാക്’ (Khorak) സൂപ്പർമാർക്കറ്റ് ഉടമ സാം ഫയാസ് ആണ് വരാനിരിക്കുന്ന വലിയ പ്രതിസന്ധിയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നത്.

ഇറാനിൽ നിന്നുള്ള അരി, അച്ചാറുകൾ, ‍ഡ്രെെ ഫ്രൂട്ട്സ്, നട്സ് എന്നിവയുടെ വിതരണം നിലച്ചു കൊണ്ടിരിക്കുകാണ്. സ്വന്തം രാജ്യത്തെ ആവശ്യങ്ങൾക്കായി സ്റ്റോക്കുള്ള സാധനങ്ങൾ മാറ്റിവെച്ചിരിക്കുന്നതിനാൽ ആണ് ഇത്തരം ഉൽപ്പന്നങ്ങളുടെ കയറ്റുമതി ഇറാൻ നിരോധിച്ചതിന് കാരണം. യുദ്ധം കാരണം ഇറാനിലെ പല ഫാക്ടറികളും അടച്ചുപൂട്ടിയെന്നും തൊഴിലാളികൾ വീട്ടിലിരിക്കുകയാണെന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അടുത്ത 3 മുതൽ 6 മാസത്തിനുള്ളിൽ ഉൽപ്പന്നങ്ങളുടെ വില കുത്തനെ ഉയരാൻ സാധ്യതയുണ്ട്. സാധനങ്ങളുടെ ലഭ്യത കുറവ്, ഷിപ്പിംഗ് ചെലവ് വർദ്ധിക്കുന്നതും എല്ലാം വില കൂടുന്നതിന് കാരണമാകും. ഇറാനിൽ നിന്നുള്ള സാധനങ്ങൾക്ക് പകരം തുർക്കി പോലുള്ള രാജ്യങ്ങളിൽ നിന്ന് ഉൽപ്പന്നങ്ങൾ എത്തിക്കാനാണ് ടൊറന്റോയിലെ വ്യാപാരികളുടെ ശ്രമം. സൗദി അറേബ്യയിൽ നിന്നുള്ള ഈത്തപ്പഴം, ലെബനനിൽ നിന്നുള്ള തഹിനി എന്നിവയുടെ വിലയും വർദ്ധിച്ചേക്കാം.

നിലവിൽ വെയർഹൗസുകളിൽ സ്റ്റോക്ക് ഉള്ളതിനാൽ ചില സാധനങ്ങൾക്ക് ഉടൻ വില വർദ്ധിപ്പിക്കില്ലെന്ന് ഖൊറാക് സൂപ്പർമാർക്കറ്റ് അധികൃതർ പറയുന്നത്. എന്നാൽ വിതരണക്കാരുടെ കൈവശമുള്ള സ്റ്റോക്ക് തീർന്നുവരികയാണെന്നും വരും മാസങ്ങളിൽ സ്ഥിതി മാറിയേക്കാമെന്നും അവർ മുന്നറിയിപ്പ് നൽകുന്നുണ്ട്. പ്ലാസ്റ്റിക് പാക്കേജിംഗ് ഉൾപ്പെടെയുള്ളവയുടെ നിർമ്മാണ ചെലവ് കൂടുന്നതും തിരിച്ചടിയാണ്. പേർഷ്യൻ പുതുവർഷാഘോഷങ്ങൾക്കിടയിലും യുദ്ധം സൃഷ്ടിക്കുന്ന ഈ സാമ്പത്തിക ആഘാതം പ്രവാസി സമൂഹത്തെ ആശങ്കയിലാക്കുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!