ടൊറൻ്റോ : നോർത്ത് യോർക്കിൽ ഞായറാഴ്ച വൈകുന്നേരം നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ തിരയുന്നതായി ടൊറൻ്റോ പൊലീസ് അറിയിച്ചു. ജെയ്ൻ സ്ട്രീറ്റിലെ അവന്യൂ വെസ്റ്റിൽ രാത്രി പത്ത് മണിയോടെയാണ് വെടിവെപ്പ് ഉണ്ടായത്.

വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ഒരാളെ കണ്ടെത്തി. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കറുത്ത വസ്ത്രം ധരിച്ച മൂന്നു പേരാണ് പ്രതികളെന്ന് പൊലീസ് പറയുന്നു. സംഭവശേഷം പ്രതികൾ രക്ഷപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. മറ്റു വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അന്വേഷണം തുടരുന്നു.
