Monday, March 23, 2026

ഇറാൻ യുദ്ധവും വിലക്കയറ്റവും തിരിച്ചടി: ട്രംപിന്‍റെ ജനപ്രീതിയിൽ വൻ ഇടിവ്

ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ ജനപ്രീതിയിൽ വൻ ഇടിവ് നേരിട്ടതായി പുതിയ സർവേ ഫലങ്ങൾ. ഇറാൻ യുദ്ധം നീണ്ടുപോകുന്നതും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുമാണ് ട്രംപിന് തിരിച്ചടിയാകുന്നത്. സർവേ പ്രകാരം ട്രംപിനുള്ള ജനപിന്തുണ 42 ശതമാനമായി കുറഞ്ഞു. ജനുവരിയിൽ ഇത് 48 ശതമാനമായിരുന്നു. ഇറാൻ യുദ്ധം ആരംഭിച്ച മാർച്ചിൽ ഇത് 44 ശതമാനമായിരുന്നു. കൂടാതെ യുദ്ധം കാരണം ഇന്ധനവില കുത്തനെ ഉയരുകയും ഇത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്തു. അമേരിക്കക്കാരുടെ ക്രെഡിറ്റ് കാർഡ് കടം റെക്കോർഡ് തുകയായ 1.2 ട്രില്യൺ ഡോളറിൽ എത്തിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഭരണകൂടം പ്രതീക്ഷിച്ചതിലും അധികമായി യുദ്ധം നീണ്ടുപോകുന്നത് ജനങ്ങൾക്കിടയിൽ അമർഷമുണ്ടാക്കുന്നു. യുദ്ധത്തിൽ ഇതുവരെ 7 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. ഇസ്രയേലിന്‍റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് യുദ്ധം തുടങ്ങിയതെന്ന് ആരോപിച്ച് നാഷണൽ കൗണ്ടർ ടെററിസം സെന്‍റർ ഡയറക്ടർ ജോ കെൻ്റ് രാജിവെച്ചിരുന്നു. ട്രംപിന്‍റെ അടുത്ത അനുയായിയായിരുന്ന മുൻ കോൺഗ്രസ് അംഗം മാർജോറി ടെയ്‌ലർ ഗ്രീൻ പോലും യുദ്ധത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ യുകെ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ സഖ്യകക്ഷികളും യുദ്ധത്തിൽ ഇടപെടാൻ വിസമ്മതിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!