Monday, March 23, 2026

അലർജി സാധ്യത: ഒൻ്റാരിയോയിൽ വിറ്റഴിച്ച സോസേജുകൾ തിരിച്ചുവിളിച്ചു

ഓട്ടവ : അലർജി സാധ്യതയെ തുടർന്ന് ഒൻ്റാരിയോയിൽ വിറ്റഴിച്ച രണ്ടു സോസേജുകൾ തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു. ലേബലിൽ രേഖപ്പെടുത്താത്ത കടുക് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നോൺ യൂറോപ്യൻ മീറ്റ്സ് & ഡെലി ലോങ് നാക്കി സോസേജ്, നോൺ യൂറോപ്യൻ മീറ്റ്സ് & ഡെലി ഷോർട്ട് നാക്കി സോസേജ് എന്നിവ തിരിച്ചുവിളിച്ചിരിക്കുന്നതെന്ന് ഫെഡറൽ ഏജൻസി റിപ്പോർട്ട് ചെയ്തു.

അലർജി ഉള്ളവരാണെങ്കിൽ ഈ ഉൽപ്പന്നങ്ങൾ കഴിക്കരുത്. അവ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഫെഡറൽ ഏജൻസി മുന്നറിയിപ്പ് നൽകി. ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ അരുതെന്നും ഏജൻസി നിർദ്ദേശിച്ചു. തിരിച്ചുവിളിക്കപ്പെട്ട ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കുകയോ അവ വാങ്ങിയ സ്റ്റോറിൽ തിരികെ നൽകുകയോ വേണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!