ഹാലിഫാക്സ് : വടക്കുകിഴക്കന്‍ യുണൈറ്റഡ് സ്റ്റേറ്റ്സില്‍ ആരംഭിച്ച ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് നോവസ്കോഷയുടെ ചില ഭാഗങ്ങളില്‍ 24 മുതല്‍ 36 മണിക്കൂര്‍ വരെ കാലയളവില്‍ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് എന്‍വയണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്കി. പ്രവിശ്യയില്‍ 5 മുതല്‍ 15 സെന്റീമീറ്റര്‍ വരെ മഞ്ഞ് വീഴുമെന്നാണ് കണക്കാക്കുന്നത്. അറ്റ്ലാന്റിക് തീരപ്രദേശത്തിനും ഉയര്‍ന്ന ഭൂപ്രദേശങ്ങള്‍ക്കും സമീപമുള്ള കമ്മ്യൂണിറ്റികളില്‍ ഇത് 15-20 സെന്റീമീറ്റര്‍ വരെ ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നോവസ്കോഷയിലെ നിരവധി സ്കൂള്‍ ബോര്‍ഡുകള്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സ്കൂള്‍ ബസ് സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.

നോവസ്കോഷ
ട്രൈ-കൗണ്ടി റീജനല്‍ സെന്റര്‍ ഫോര്‍ എഡ്യൂക്കേഷന്‍ : കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഷെല്‍ബേണ്‍ കൗണ്ടിയിലെ എല്ലാ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. എന്നാല്‍, യാര്മൗത്തിലെയും ഡിഗ്ബിയിലെയും സ്കൂളുകള്‍ തുറന്നിരിക്കും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ, മൂന്ന് കൗണ്ടികളിലെയും സ്കൂള്‍ സര്‍വീസുകള്‍ റദ്ദാക്കി.
അന്നാപൊളിസ് വാലി റീജനല്‍ സെന്റര്‍ ഫോര്‍ ഫോര്‍ എഡ്യൂക്കേഷന്‍ : സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല. സ്കൂള്‍ ബസ് സര്‍വീസ് നടത്താനോ വേണ്ടയോ എന്നത് ഡ്രൈവര്‍മാര്‍ക്ക് തീരുമാനിക്കാം.
സൗത്ത് ഷോര്‍ റീജനല്‍ സെന്റര്‍ ഫോര്‍ എഡ്യൂക്കേഷന്‍ : നിലവിലെ റോഡ് സാഹചര്യങ്ങളും പ്രവചിക്കപ്പെട്ട കാലാവസ്ഥയും കാരണം, എല്ലാ സ്കൂളുകള്‍ക്കും അവധിയാണ്.
കെയ്പ് ബ്രെറ്റണ്‍-വിക്ടോറിയ റീജനല്‍ സെന്റര്‍ ഫോര്‍ എഡ്യൂക്കേഷന്‍ : കാലാവസ്ഥ മോശമാകുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, സ്മോക്കിയുടെ വടക്ക് ഒഴികെയുള്ള എല്ലാ സ്കൂളുകളും ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ അടയ്ക്കും.
CSAP : സെന്റര്‍ സ്കോളയര്‍ ഡി ലാ റിവ്-സുഡ്, എക്കോള്‍ ബെല്ലെ-ബെയ് എന്നിവിടങ്ങളില്‍ ക്ലാസുകള്‍ റദ്ദാക്കി.
NSCC : പിക്റ്റൗ കാമ്പസും വാഗ്മാറ്റ്കുക്ക് ലേണിംഗ് സെന്റര്‍ ഉള്‍പ്പെടെയുള്ള സ്ട്രെയിറ്റ് ഏരിയ കാമ്പസും അടച്ചിട്ടിരിക്കുന്നു.
ന്യൂബ്രണ്‍സ്വിക്
ന്യൂബ്രണ്‍സ്വിക്കില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല.
പ്രിന്‍സ് എഡ്വേഡ് ഐലന്‍ഡ്
പി.ഇ.ഐയില്‍ സ്കൂളുകള്‍ക്ക് അവധിയില്ല.
